തീവ്രമഴയെ തത്സമയം അറിയാൻ പുതിയ 22 ഓട്ടോമാറ്റിക് മഴമാപിനികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കനത്ത മഴയും ഉരുൾപൊട്ടലുമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്  സംസ്ഥാനത്ത് 22 ഓട്ടോമാറ്റിക് മഴമാപിനികൾ പ്രവർത്തിച്ചു തുടങ്ങി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ നിയന്ത്രണത്തിൽ നിലവിൽ 80 മഴമാപിനികളാണ്  സംസ്ഥാനത്തുള്ളത്. ഇവയിൽ 15 എണ്ണം പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ 22 മഴമാപിനികൾ സ്ഥാപിച്ചത്. ഇവയെല്ലാം ഓട്ടോമാറ്റിക് ആയതിനാൽ പെയ്യുന്ന മഴയുടെ കണക്ക് ഓരോ മണിക്കൂർ ഇടവിട്ട് വിലയിരുത്തി വേണ്ട നടപടി എടുക്കാൻ കഴിയും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രവും ചേർന്ന് ഈ വർഷം ആദ്യം മുതൽ സ്ഥാപിച്ചു തുടങ്ങിയ മാപിനികൾ ഓഗസ്റ്റിൽ വീണ്ടും പ്രളയമുണ്ടാകുന്നതിനു മുൻപേ പ്രവർത്തിപ്പിക്കണമെന്നതായിരുന്നു സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ ലക്ഷ്യം.

ഓരോ ജില്ലയിലും സ്ഥാപിച്ച മഴമാപിനികളുടെ എണ്ണം, സ്ഥാനം എന്ന ക്രമത്തിൽ: തിരുവനന്തപുരം –3 (നെയ്യാറ്റിൻകര, തിരുവനന്തപുരം, വെള്ളായണി), കൊല്ലം–1 (വലിയപാടം) പത്തനംതിട്ട–1 (സീതത്തോട്), ആലപ്പുഴ –1 (കഞ്ഞിക്കുഴി), കോട്ടയം–2 ( കുമരകം, പൂഞ്ഞാർ), ഇടുക്കി–3 ( മൂന്നാർ, പീരുമേട്, തൊടുപുഴ), എറണാകുളം–1 (വടക്കൻപറവൂർ), തൃശൂർ–3 (പൊരിങ്ങൽക്കുത്ത്, വെള്ളാനിക്കര, ചാലക്കുടി), മലപ്പുറം–1 (വാക്കാട്), പാലക്കാട്–2 (അടക്കാപ്പുത്തൂർ, മങ്കര), കോഴിക്കോട്–1 (കക്കയം), വയനാട്–1 (പടിഞ്ഞാറത്തറ ഡാം), കണ്ണൂർ–1 (ഇരിക്കൂർ), കാസർകോട1 ( വെള്ളരിക്കുണ്ട്).

സംസ്ഥാനത്തെ കാലാവസ്ഥാ വിവരങ്ങളും മറ്റു ജാഗ്രതാ നിർദേശങ്ങളും അറിയാൻ ജിഒകെ ഡയറക്ട് എന്ന പേരിൽ പുതിയ മൊബൈൽ ആപ്പും പ്രവർത്തന സജ്ജമായി. തപാൽ പിൻകോഡ് അടിച്ചാൽ അതാതു സ്ഥലത്തെ കാലാവസ്ഥ ഉൾപ്പെടെ എല്ലാ വിവരങ്ങളും അറിയാൻ കഴിയും. കോവിഡ് സ്ഥിതിയും ഇതിലൂടെ വിശദീകരിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...