പ്രശസ്ത ഹിന്ദി ടെലിവിഷന്‍ താരം സമീര്‍ ശര്‍മ്മ ആത്മഹത്യ ചെയ്ത നിലയില്‍

For full experience, Download our mobile application:
Get it on Google Play

മുംബയ് : പ്രശസ്ത ഹിന്ദി ടെലിവിഷന്‍ താരം സമീര്‍ ശര്‍മ്മ ആത്മഹത്യ ചെയ്ത നിലയില്‍. മുംബയില്‍ അദ്ദേഹത്തിന്റെ വാടക അപ്പാര്‍ട്ടുമെന്റിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് രണ്ടുദിവസം പഴക്കമുളള മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ടുമെന്റിലെ കാവല്‍ക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. നാല്‍പ്പത്തിനാലുവയസായിരുന്നു. അടുത്തിടെയാണ് സമീര്‍ ഇവിടെ താമസമാക്കിയത്.

യെ റിഷ്ദ ഹെ പ്യാര്‍ കാ എന്ന പരമ്പരയില്‍ അഭിനയിച്ചുവരികയായിരുന്ന സമീര്‍ ശര്‍മ്മ നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കഹാനി ഖര്‍ ഖര്‍ കീ, കബി ബഹു ദീ എന്നിവയാണ് ഇവയില്‍ ചിലത്. സമീര്‍ ശര്‍മ്മയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും വിശദമായ അന്വേഷണം ഉടന്‍ ആരംഭിക്കുമെന്നുമാണ് പോലീസ് പറയുന്നത്. സുഷാന്ത് സിംഗ് രജ്പുത്ത് ഉള്‍പ്പടെ സിനിമാ സീരിയല്‍ രംഗത്തെ നിരവധി പ്രമുഖര്‍ ഈവര്‍ഷം ജീവനൊടുക്കിയിരുന്നു. സുഷാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...