പാമ്പിനെ പിടിക്കാനും ഇനി പഠിക്കണം , ലൈസന്‍സും എടുക്കണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാമ്പിനെ ഇനി വെറുതേ പിടിക്കാനാവില്ല. അതിനും വേണം പഠനം. പഠനം കഴിഞ്ഞ് ലൈസന്‍സും എടുത്താലേ ഇനി പാമ്പിനെ പിടിക്കാന്‍ പറ്റൂ. ഇതിനായി വനംവകുപ്പ് പഠനക്‌ളാസ് തുടങ്ങുകയാണ്. ഉത്ര വധക്കേസിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനം. കേരള ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് അരിപ്പ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ വൈ. മുഹമ്മദ് അന്‍വര്‍ ആയിരിക്കും നോഡല്‍ ഓഫീസര്‍. കേരളത്തിലെ എല്ലാ വനം ഡിവിഷനുകളിലും പാമ്പുപിടുത്തം സംബന്ധിച്ച്‌ ക്‌ളാസുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

തുടക്കത്തില്‍ വനംവകുപ്പിലെ ഡി.എഫ്.ഒ.മുതല്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, വാച്ചര്‍മാര്‍ എന്നിവര്‍ക്കാണ് പ്രവേശനം. തുടര്‍ന്ന് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, പാമ്പ് പിടിത്തത്തില്‍ താത്പര്യമുള്ളവര്‍ എന്നിവര്‍ക്കും പരിശീലനം നല്‍കും. ക്ലാസും പ്രാക്ടിക്കലും ഉണ്ടാകും. വിവിധതരം പാമ്പുകള്‍, ഇവയുടെ സ്വഭാവം, പ്രകൃതിയിലെ ഇടപഴകല്‍ എന്നിവ പഠനവിഷയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാസില്‍ പങ്കെടുത്താല്‍ പോരാ നിശ്ചിത മാര്‍ക്കില്‍ പരീക്ഷ പാസാകുകയും വേണം. എന്നാലേ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...

കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...

മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി

0
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം...