10 ദിവസം, 57% മഴ ; ഏറ്റവും കൂടുതൽ പത്തനംതിട്ടയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റിന് ശേഷം സെപ്റ്റംബറില്‍ ചെറുതായി മഴ വര്‍ധിച്ചു. സെപ്റ്റംബര്‍ മാസത്തില്‍ ശരാശരി ലഭിക്കേണ്ട മഴ 272 മില്ലിമീറ്റര്‍ ആണ്. ആദ്യ 10 ദിവസത്തെ കണക്കെടുത്താല്‍ 154 മി.മീ മഴ ലഭിച്ചിട്ടുണ്ട്. അതായത് ഈ മാസം ലഭിക്കേണ്ടതിന്റെ 57 ശതമാനം മഴ ലഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസം മുഴുവന്‍ ലഭിച്ചത് 60 മി.മീ മഴ മാത്രമാണ്. സെപ്റ്റംബര്‍ 10 വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 261 മി.മീ മഴ. ഈ മാസം ആകെ ലഭിക്കേണ്ട മഴയെക്കാള്‍ (251mm) 4% കൂടുതല്‍ ലഭിച്ചു കഴിഞ്ഞു.

പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലും കൂടുതല്‍ മഴ ലഭിച്ചിട്ടുണ്ട്. അതേസമയം, ജൂണ്‍ മുതല്‍ ഇതുവരെയുള്ള കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്. അതേസമയം ചൊവ്വാഴ്ചയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...