മ​ഴ എ​ത്തു​ന്ന​ത് വൈ​കു​ന്നു ; രാ​ജ്യ​ത്ത് മി​ത​മാ​യ കാ​ലാ​വ​സ്ഥ തു​ട​രും

For full experience, Download our mobile application:
Get it on Google Play

കു​വൈ​ത്ത് സി​റ്റി: ക​ടു​ത്ത വേ​ന​ൽ വി​ട​പ​റ​ഞ്ഞെ​ങ്കി​ലും രാ​ജ്യ​ത്ത് മ​ഴ എ​ത്തു​ന്ന​ത് വൈ​കു​ന്നു. വ്യാ​ഴാ​ഴ്ച മ​ഴ​ക്ക് സാ​ധ്യ​ത പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും എ​ത്തി​യി​ല്ല. അ​തേ​സ​മ​യം അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ളി​ൽ മി​ത​മാ​യ കാ​ലാ​വ​സ​ഥ തു​ട​രും. പ​ക​ൽ സ​മ​യ​ത്ത് ചൂ​ടു​ള്ള താ​പ​നി​ല​യും രാ​ത്രി​യി​ൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ​യും തു​ട​രു​മെ​ന്നും തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്ത് നി​ന്നു​ള്ള വി​പു​ലീ​കൃ​ത ഉ​യ​ർ​ന്ന മ​ർ​ദ സം​വി​ധാ​ന​ത്തി​ന്റെ സ്വാ​ധീ​ന​ത്തി​ലാ​ണ് നി​ല​വി​ൽ രാ​ജ്യ​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ദ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു. ഇ​ത് ചൂ​ടു​ള്ള​തും വ​ര​ണ്ട​തു​മാ​യ വാ​യു​വും വെ​ളി​ച്ച​വും മി​ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റും കൊ​ണ്ടു​വ​രും. കാ​റ്റ് പൊ​ടി​പ​ട​ല​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ​ക്ക് കാ​ര​ണ​മാ​വു​ക​യും ചെ​യ്യും. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 36 മു​ത​ൽ 38 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ പ്ര​തീ​ക്ഷി​ക്കു​ന്നു.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ ​നി​ന്ന് മ​ണി​ക്കൂ​റി​ൽ എ​ട്ടു മു​ത​ൽ 35 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശും. ക​ട​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യി​രി​ക്കും. രാ​ത്രി​യി​ൽ താ​പ​നി​ല 20 മു​ത​ൽ 22 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ കു​റ​യും. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ നി​ന്ന് മ​ണി​ക്കൂ​റി​ൽ എ​ട്ടു മു​ത​ൽ 30 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തിൽ കാ​റ്റ് വീ​ശും. ശ​നി​യാ​ഴ്ച പ​ക​ൽ ചൂ​ട് കൂ​ടു​ത​ലാ​യി​രി​ക്കും. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് മ​ണി​ക്കൂ​റി​ൽ 10 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ വീ​ശും. തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. പ​ര​മാ​വ​ധി താ​പ​നി​ല 37 മു​ത​ൽ 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ പ്ര​തീ​ക്ഷി​ക്കു​ന്നു. ക​ട​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യി​രി​ക്കും. ശ​നി​യാ​ഴ്ച രാ​ത്രി താ​പ​നി​ല 21 നും 23 ​ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും ഇ​ട​യി​ലാ​യി​രി​ക്കും. മ​ണി​ക്കൂ​റി​ൽ എ​ട്ടു മു​ത​ൽ 28 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് വീ​ശും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...