Monday, June 17, 2024 10:20 pm

ഗുജറാത്തിലും യുപിയിലും ലൈബ്രറികൾ ഹൈടെക് ; കേരളത്തെ കടത്തിവെട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വായന വളർന്നാലും തളർന്നാലും ലൈബ്രറികൾ ‘ഹൈടെക് ’ ആക്കുന്നതിനു കേന്ദ്ര ഫണ്ട് വാങ്ങുന്നതിൽ സാക്ഷര കേരളത്തെ കടത്തിവെട്ടി ഗുജറാത്തും ഉത്തർപ്രദേശും. അയൽ‌സംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകയും കേരളത്തെക്കാൾ ഏറെ മുന്നിലാണ്. ലൈബ്രറികൾ നവീകരിക്കാൻ വിവിധ തരത്തിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയം നൽകുന്ന ഫണ്ട് കയ്യും നീട്ടി വാങ്ങുകയാണു വിവിധ സംസ്ഥാനങ്ങൾ. കേരളം വളരെ പിന്നിലാണെന്നു മാത്രം.

കേരളത്തിലെ പതിനായിരത്തോളം ലൈബ്രറികളിൽ കഴിഞ്ഞ എട്ടു വർഷത്തിനിടെ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സഹായം തേടിയത് അറുനൂറോളം എണ്ണം മാത്രം. 2014-15 മുതൽ 2021-22 (ഓഗസ്റ്റ് 23 വരെയുള്ള കണക്ക് അനുസരിച്ചു) സംസ്ഥാനത്തെ പബ്ലിക് ലൈബ്രറികൾക്ക് കേന്ദ്ര സഹായമായി 5.94 കോടി രൂപ ലഭിച്ചു. ഈ കാലയളവിൽ തമിഴ്നാട്ടിലെ 19,913 ലൈബ്രറികളും കർണാടകയിലെ 2647 ഗ്രന്ഥശാലകളുമാണു കേന്ദ്ര സഹായം വാങ്ങിയത്. കർണാടക 18.62 കോടി രൂപ കേന്ദ്ര സഹായം നേടിയെടുത്തപ്പോൾ തമിഴ്നാട്ടിന് കിട്ടിയത് 22.98 കോടി രൂപയാണ്.

പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിനു ലഭിച്ച ധനസഹായം 17.14 കോടി രൂപയാണ്. പക്ഷേ ഹൈടെക് ആയത് 30,880 ഗ്രന്ഥശാലകൾ. ഉത്തർപ്രദേശിലെ 7594 ലൈബ്രറികൾ ഹൈടെക് ആക്കാൻ ചെലവഴിച്ച കേന്ദ്രസഹായം 14 കോടി രൂപയാണ്. അസമും മോശമാക്കിയില്ല. അവിടെ 2173 ഗ്രന്ഥശാലകൾ മികച്ചതാക്കാൻ 16.25 കോടി രൂപ ചെലവിട്ടു.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിൽ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജാറാം മോഹൻ റോയ് ഫൗണ്ടേഷനാണ് ലൈബ്രറികൾ നവീകരിക്കാൻ ഫണ്ട് നൽകുന്നത്. ലൈബ്രറികൾ നൽകുന്ന അപേക്ഷ പരിശോധിച്ച് അനുമതി നൽകുകയും പദ്ധതി പൂർത്തീകരിക്കുന്നതിന്റെ മുറയ്ക്ക് ഫണ്ട് അനുവദിക്കുകയുമാണു ചെയ്യുക. പൂർത്തീകരണ സർട്ടിഫിക്കറ്റ് ലൈബ്രറികൾ രേഖകൾ സഹിതം സമർപ്പിക്കേണ്ടതുണ്ട്. കൊച്ചി സ്വദേശി കെ.ഗോവിന്ദൻ നമ്പൂതിരിക്കു വിവരാവകാശ നിയമപ്രകാരം ഫൗണ്ടേഷൻനൽകിയ മറുപടിയിലാണു സഹായം ലഭിച്ച ലൈബ്രറികളുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുള്ളത്

അതേസമയം കെട്ടിടം നവീകരിക്കുന്നതിന് 2013-14 മുതൽ 2021-22 വരെ കേരളത്തിലെ ആറു പബ്ലിക് ലൈബ്രറികൾ മാത്രമാണ് അപേക്ഷ നൽകിയത്. നാഷനൽ മിഷൻ ഓൺ ലൈബ്രറി (എൻഎംഎൽ) മാതൃക ലൈബ്രറി പദ്ധതിയിൽ സംസ്ഥാനത്തെ ഒരു ലൈബ്രറിക്ക് 74.91 ലക്ഷം രൂപ കേന്ദ്ര–സംസ്ഥാന സഹായമായും ലഭിച്ചു. ലൈബ്രറി സേവനങ്ങളുടെ ആധുനികവൽക്കരണവും വായനക്കാർക്ക് ഗുണനിലവാരമുള്ള സേവനങ്ങളും ലഭ്യമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

0
ദോഹ : ദോഹയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് വടകര ചുഴലി...

നിങ്ങളുടെ ആന്‍ഡ്രോയ്‌ഡ് ഫോണ്‍ നഷ്‌ടമായാല്‍ എളുപ്പം കണ്ടെത്താം, ഡാറ്റ ചോരും എന്ന പേടി വേണ്ട;...

0
മൊബൈല്‍ ഫോണുകള്‍ നഷ്‌ടമാകുന്നത് എല്ലാവരെ സംബന്ധിച്ചും വലിയ പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. നിങ്ങളെടുത്ത...

പ്രിയങ്ക ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപം ; പോരാട്ടം അനിവാര്യതയെന്ന് രമേശ് ചെന്നിത്തല

0
കൊച്ചി: പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് ഇന്ത്യയിലേയും കേരളത്തിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക്...

കൊടിക്കുന്നില്‍ സുരേഷ് ലോക്സഭ പ്രോ ടേം സ്പീക്കർ‌

0
ദില്ലി : കോൺഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് ലോക്സഭ പ്രോ ടേം...