ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍‌ദ്ദമായി മാറി, കടല്‍ ക്ഷോഭത്തിന് സാധ്യത ; ജാഗ്രത പാലിക്കണം – കാലാവസ്ഥ കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍‌ദ്ദമായി മാറി. ഇതിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരമൊഴികെ 13 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ എട്ട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

അതി തീവ്ര ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ ശക്തി കുറഞ്ഞ ന്യൂനമര്‍ദ്ദം ആകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് കടല്‍ തീരത്ത് ഉയര്‍ന്ന തിരമാലകളും കടലാക്രമണങ്ങളും ഉണ്ടാകാന്‍ സാദ്ധ്യതയുള‌ളതിനാല്‍ ബീച്ചുകളില്‍ പോകുന്നതും കടലില്‍ ഇറങ്ങുന്നതും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. എന്നാല്‍ മത്സ്യബന്ധനത്തിന് തടസമില്ല. വടക്കന്‍ കേരളത്തിലാകും തെക്കന്‍ കേരളത്തിലേതിനെക്കാളേറെ മഴ സാദ്ധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...