ബസ്- ടാക്‌സി യാത്ര നിരാകരിച്ചു : ഒടുവില്‍ ഒരൊറ്റ യാത്രക്കാരിയുമായി രാജധാനി ട്രെയിന്‍ ഓടിയത് 535 കി.മി

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : വെറും ഒരു യാത്രക്കാരിക്കുവേണ്ടി രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ ഓടിയത് 535 കിലോമീറ്റര്‍. ജാര്‍ഖണ്ഡിലാണ് സംഭവം. ഗോത്രവര്‍ഗമായ താന ഭഗത്ത് ഭൂമിയുടെ അവകാശത്തിനായി നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ജാര്‍ഖണ്ഡിലെ ദല്‍തോങ്ഗഞ്ച് സ്റ്റേഷനില്‍ വ്യാഴാഴ്ച മണിക്കൂറുകളോളം ന്യൂഡല്‍ഹി-റാഞ്ചി രാജധാനി എക്‌സ്പ്രസ് പിടിച്ചിട്ടു. പ്രക്ഷോഭകര്‍ റെയില്‍പാളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ അനിശ്ചിതമായി യാത്ര വൈകുന്നത് കണക്കിലെടുത്ത് അധികൃതര്‍ പല ട്രെയിന്‍ സര്‍വ്വീസും റദ്ദാക്കി.

ട്രെയിന്‍ പിടിച്ചിട്ടതിനെ തുടര്‍ന്ന് ഇതിലെ 930 യാത്രക്കാര്‍ക്കായി റെയില്‍വെ ബസ് സൗകര്യം ഒരുക്കി. എന്നാല്‍ നിയമവിദ്യാര്‍ഥിനിയായ അനന്യ ബസിലോ ടാക്‌സിയിലോ യാത്ര ചെയ്യാന്‍ തയ്യാറായില്ല. ഇതോടെയാണ് ട്രെയിന്‍ ഒറ്റ യാത്രക്കാരിയ്ക്ക് വേണ്ടി 535 കിലോമീറ്റര്‍ സഞ്ചരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...