മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ പീഡനം ഇല്ല , രാജധാനിയിലെ സംഭവം കെട്ടിച്ചമച്ചതോ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: രാജധാനി എക്‌സ്പ്രസില്‍ പെണ്‍കുട്ടിയെ സൈനികന്‍ പീഡിപ്പിച്ചു എന്ന യുവതിയുടെയും ഭര്‍ത്താവിന്റെയും പരാതിയില്‍ കോടതിയെ സമീപിക്കാനൊരുങ്ങി റെയില്‍വേ പോലീസ്. യുവതിയുടെ 164 എടുക്കാനാണ് റെയില്‍വേ പോലീസിന്റെ നീക്കം. മലയാളി സൈനികനായ പത്തനംതിട്ട ജില്ലയിലെ കടപ്ര സ്വദേശി പ്രതീഷ് കുമാറിനെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നത്. ആദ്യം ട്രെയിനില്‍ വച്ച്‌ പരിചയപ്പെട്ട ശേഷം ശീതള പാനീയത്തില്‍ മദ്യം നല്‍കി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ റെയില്‍വേ പോലീസ് പത്തനംതിട്ട സ്വദേശിയായ സൈനികനെ അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് മൂന്നു മണിയോടുകൂടിയാണ് സംഭവം നടന്നതെന്നാണ് ട്രെയിന്‍ ടൈമിങ്ങിന്റെ സാഹചര്യ തെളിവുകളുടെയും മറ്റും അടിസ്ഥാനത്തില്‍ പോലീസിന് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായത്.

ഈ സമയം മറ്റു യാത്രക്കാര്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു ഇതിനിടയില്‍ എങ്ങനെ പീഡനം നടന്നു എന്ന ചോദ്യമാണ് ഇപ്പോള്‍ പ്രധാനമായും ഉയരുന്നത്. ഒപ്പം ട്രെയിനില്‍ യാത്ര ചെയ്ത ചില യാത്രക്കാരെ റെയില്‍വേ പോലീസ് ടെലിഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും സംഭവത്തെക്കുറിച്ച്‌ ആര്‍ക്കും ഒന്നും അറിയില്ല എന്നായിരുന്നു മറുപടി. സാക്ഷികള്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ പോലീസിനും ഉറച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. പെണ്‍കുട്ടിയുടെയും മറ്റും മെഡിക്കല്‍ പരിശോധന നടത്തിയെങ്കിലും പീഡനം നടന്നതിന്റേതായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല എന്നാണ് സൂചനകള്‍. ഈ സാഹചര്യത്തിലാണ് കോടതിയില്‍ 164 കൊടുത്ത് കേസെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, ട്രെയിനില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതും സൈനികനെ അറസ്റ്റ് ചെയ്തതും അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ സൈനികന്റെ മേലധികാരികള്‍ക്ക് ലഭിച്ചു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ സൈനികനെതിരെ നടപടി ഉണ്ടാകും. പെണ്‍കുട്ടിക്ക് ബലംപ്രയോഗിച്ച്‌ മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ചു എന്നായിരുന്നു ആദ്യ പരാതി. എന്നാല്‍ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം മദ്യം വാങ്ങി കഴിക്കുകയായിരുന്നു എന്നാണ് സൈനികന്റെയും പിന്നീട് യുവതിയുടെയും മൊഴി. മദ്യം സ്വയം വാങ്ങി കഴിച്ചെങ്കിലും താന്‍ ഉറങ്ങിപ്പോയെന്നും, തന്റെ ശരീര ഭാഗങ്ങളില്‍ ആരോ ശക്തമായി സ്പര്‍ശിച്ചത് പോലെ തോന്നി എന്നുമാണ് യുവതി ഭര്‍ത്താവിനോടും ഉമ്മയോടും പറഞ്ഞത്. തുടര്‍ന്നാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. പീഡിപ്പിച്ചു എന്ന മൊഴിയില്‍ ഇപ്പോഴും പെണ്‍കുട്ടി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് റെയില്‍വേ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...