എടുത്ത പണം തിരികെ നല്‍കാമെന്ന് സഹോദരി ; കായലില്‍ പ്ലാസ്റ്റിക് വാരി ജീവിക്കുന്ന രാജപ്പന്റെ പണം തട്ടിയെന്ന കേസ് ഒത്തു തീര്‍പ്പിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വേമ്പനാട് കായലില്‍ പ്ലാസ്റ്റിക് വാരി ജീവിക്കുന്ന രാജപ്പന്റെ പണം തട്ടിയെന്ന കേസ് ഒത്തു തീര്‍പ്പാക്കുന്നു. എടുത്ത പണം തിരികെ നല്‍കാമെന്ന് സഹോദരി ഇടനിലക്കാര്‍ വഴി പോലീസിനെ അറിയിച്ചു. പണം നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്ന് രാജപ്പന്‍ പോലീസിനെ അറിയിച്ചു

മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പന് സുമനസുകള്‍ സഹായമായി നല്‍കിയ പണം തട്ടിയെന്നായിരുന്നു പരാതി. താന്‍ അറിയാതെ ബാങ്ക് അക്കൌണ്ടില്‍ നിന്ന് സഹോദരി അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചെന്നാണ് കോട്ടയം എസ്പിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചത്.

രാജപ്പന്റെ അക്കൌണ്ടില്‍ നിന്ന് സഹോദരി പിന്‍വലിച്ച 5 ലക്ഷം രൂപയും എടിഎം കാര്‍ഡ് ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങിയ ഇരുപതിനായിരം രൂപയും അടക്കം തിരിച്ചു നല്‍കാമെന്ന് സഹോദരി പോലീസിനെ അറിയിച്ചു. പിന്നീട് പണം തിരിച്ചു നല്‍കിയാല്‍ കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നും കേസ് പിന്‍വലിക്കാമെന്നും രാജപ്പന്‍ പോലീസിനോട് പറഞ്ഞു. പണം തിരിച്ചു കിട്ടിയാല്‍ കോടതിയെ അറിയിച്ച്‌ കേസ് പിന്‍വലിക്കാനുളള നടപടികള്‍ കൈക്കൊള്ളാനാണ് പോലീസ് തീരുമാനം.

അതേസമയം കേസില്‍ അന്വേഷണം മുറുകിയതോടെ സഹോദരി വിലാസിനിയും ഭര്‍ത്താവും മകനും ഒളിവില്‍ പോയിരുന്നു. ഇവരുടെ സുഹൃത്തുക്കളാണ് പോലീസിനെ ബന്ധപ്പെട്ട് ഒത്തു തീര്‍പ്പിനുള്ള ശ്രമം നടത്തിയത്. സഹോദരി തിരിച്ചു നല്‍കുന്ന പണം രാജപ്പന്റെ മാത്രം അക്കൌണ്ടില്‍ നിക്ഷേപിക്കുമെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...