രാജസ്ഥാനിൽ നാല് വയസുകാരിയെ മദ്യം നൽകി ബലാത്സം​ഗം ചെയ്തു ; പ്രതിയായ പോലീസുകാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ : രാജസ്ഥാനിൽ നാലുവയസുള്ള ദളിത് പെൺകുട്ടിക്ക് നേരെ ക്രൂരത. രാജസ്ഥാനിലെ ദൗസയിൽ പെൺകുട്ടിക്ക് മദ്യം നൽകി ബലാത്സംഗം ചെയ്തു. ദൗസയിലെ പോലീസ് ഉദ്യോ​ഗസ്ഥനാണ് പെൺകുട്ടിയെ മദ്യം നൽകി ബലാത്സംഗം ചെയ്തത്. സംഭവത്തിൽ എസ്ഐ ഭൂപേന്ദ്ര സിം​ഗിനെ കസ്റ്റഡിയിലെടുത്തു. താൻ താമസിക്കുന്ന വാടക വീട്ടിലേക്ക് കുഞ്ഞിനെ കൂട്ടിക്കൊണ്ടുവന്നാണ് ഇയാൾ കുഞ്ഞിനെ മദ്യം നൽകി പീഡിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി ദൗസ നിവാസികൾ മുദ്രാവാക്യങ്ങളുമായി രാഹുവാസ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ബിജെപി എംപി കിരോടി ലാൽ മീര ഉൾപ്പെടെയുള്ളവരും പോലീസ് സ്റ്റേഷൻ പ്രതിഷേധത്തിനെത്തി. പോലീസിനിടയിൽ ഇത്തരം ക്രൂരതകൾ വ്യാപകമാകുന്നത് അശോക് ​ഗെഹ്ലോട്ട് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ലൈം​ഗികാതിക്രമം നേരിട്ട കുഞ്ഞിന്റെ പിതാവും പോലീസ് ഉദ്യോ​ഗസ്ഥനാണെന്ന് റിപ്പോർട്ടുണ്ട്. കേസിൽ ഭൂപേന്ദ്ര സിം​ഗിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മെഡിക്കൽ പരിശോധനയും മറ്റ് അന്വേഷണങ്ങളും പുരോ​ഗമിക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെൻസസ് 2027 : ഭിക്ഷാടകരുടെയും പ്രകൃതി ദുരന്തങ്ങളുടെയും കണക്ക് രേഖപ്പെടുത്തില്ല

0
ന്യൂഡൽഹി : മുൻ സെൻസസുകളിൽനിന്ന് വ്യത്യസ്തമായി, 2027-ലെ ജനസംഖ്യാ സെൻസസിൽ ഭിക്ഷാടനവുമായി...

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

കനത്ത മഴ , ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന്...