ജയ്പുര്‍: രാജസ്ഥാന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജഗന്നാഥ് പഹാഡിയ (89) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്. 1980-81 കാലഘട്ടത്തിലാണ് പഹാഡിയ രാജസ്ഥാന് മുഖ്യമന്ത്രിയായത്. പിന്നീട് ഹരിയാന, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായും പ്രവര്‍ത്തിച്ചു. പഹാഡിയയുടെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്നും നിര്യാണത്തില്‍ വളരെ അധികം ദുഖം രേഖപ്പെടുത്തുന്നതായും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വിറ്ററില്‍ കുറിച്ചു.
രാജസ്ഥാന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജഗന്നാഥ് പഹാഡിയ അന്തരിച്ചു
RECENT NEWS
Advertisment