കോഴിക്കോട്: കൊയിലാണ്ടിയില്‍ പാടത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ട്ടങ്ങള്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മാര്‍ട്ടത്തില്‍ കൊലപാതകമെന്ന് തെളിയിക്കുന്ന ഒന്നും കണ്ടെത്താനായില്ല. അഴുകിയ മൃതദേഹഭാഗങ്ങള്‍ പലയിടങ്ങളിലായി മൃഗങ്ങള്‍ കടിച്ചുകൊണ്ടിട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. മരിച്ച രാജീവന്റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.
മൃതദേഹം കത്തിക്കരിഞ്ഞ് അഴുകിയ നിലയിലായിരുന്നതിനാല്‍ പോസ്റ്റ്മാര്‍ട്ടത്തില്‍ മരണകാരണം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ വ്യക്തതയ്ക്കായാണ് ഫോറന്‍സിക് പരിശോധനക്ക് അയച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം ആത്മഹത്യയെന്നാണ്. കാലുകള്‍ മൃഗങ്ങള്‍ കടിച്ച് കൊണ്ടുപോയി പാടത്തിന്റെ വിവിധയിടങ്ങളിലായി ഇട്ടതാകാനുള്ള സാധ്യതയാണ് പോലീസ് കാണുന്നത്.