കെസിക്കായി കേരള – കേന്ദ്ര ബിജെപി നേതൃത്വങ്ങൾ തമ്മിൽ തർക്കം ; ട്രോളിന്‌ മറുപടി നൽകി രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ കോണ്‍ഗ്രസിനെ ട്രോളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും സർക്കാർ രൂപീകരിച്ചു കഴിഞ്ഞിട്ടും ഇവിടെ മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല. അതിനിടെയാണ് കെ സി മുഖ്യമന്ത്രികുന്നതിനെ ചൊല്ലി ബിജെപിയുടെ കേരള നേതൃത്വവും ദേശീയ നേതൃത്വവും തമ്മിൽ രസകരമായൊരു മത്സരം നടക്കുന്നു എന്ന സ്ക്രീൻ ഷോട്ട് രാജീവ് ചന്ദ്രശേഖർ പങ്കുവച്ചത്. ആദിത്യ ജാക്കി എന്നയാളുടെ കുറിപ്പ് പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ എഴുതിയത് ഇത് സത്യമാണെന്നും അല്ലായെന്നും തൽക്കാലം സ്ഥിരീകരിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ഇതാണ് ഈ വിഷയത്തിൽ തന്‍റെ പ്രതികരണം എന്നുമാണ്.

കുറിപ്പിൽ പറയുന്നത്
“ബിജെപിയുടെ കേരള, കേന്ദ്ര നേതൃത്വങ്ങൾ തമ്മിൽ രസകരമായൊരു മത്സരം നടക്കുന്നു. കേരളത്തിലെ ബിജെപിക്ക് കെ സി വേണുഗോപാലിനെ കേരളത്തിൽ വേണം. ബിജെപിയുടെ ദേശീയ നേതൃത്വം ആഗ്രഹിക്കുന്നത് കെ സി വേണുഗോപാൽ ഡൽഹിയിൽ വേണം എന്നാണ്”- എന്നാണ് ആദിത്യ ജാക്കി എന്നയാൾ എക്സിൽ കുറിച്ചത്.

ഈ പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചാണ് രാജീവ് ചന്ദ്രശേഖർ കോണ്‍ഗ്രസിനെ ട്രോളിയത്. ‘ഇത് സത്യമാണെന്നും അല്ലായെന്നും തൽക്കാലം സ്ഥിരീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഇതാണ് ഈ വിഷയത്തിൽ എന്റെ പ്രതികരണം’ എന്നാണ് രാജീവ് ചന്ദ്രശേഖർ കുറിച്ചത്. കെസി എവിടെ ആയാലും ബിജെപിക്ക് ലോട്ടറിയാണ്, ബിജെപിക്ക് വേണ്ടി അഹോരാത്രം പണിയെടുത്തവരെ (അത് കോൺഗ്രസുകാരായാലും) അവരെ മറക്കരുത്, കെസി കേരളത്തിലേക്ക് വന്നാൽ ഒരു പാർലമെന്‍റ് സീറ്റും നിയമസഭാ സീറ്റും വേറെ പാർട്ടികൾക്ക് അധികമായി കിട്ടും എന്നെല്ലാം പോസ്റ്റിന് താഴെ കമന്‍റുകളും വന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...