ഡൽഹിയിലേക്ക് വിളിപ്പിച്ചതിൽ പ്രതികരിച്ച് കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിനെ കുറിച്ച് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷി ആണ് തന്നെ ക്ഷണിച്ചതെന്ന് കെ മുരളീധരന്‍ പറഞ്ഞു. നാളെ രാവിലെയോടെ താന്‍ ഡല്‍ഹിയില്‍ എത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.’മുഖ്യമന്ത്രി ചര്‍ച്ചയ്ക്കായാണ് വിളിപ്പിച്ചത് എന്നാണ് മനസ്സിലാക്കുന്നത്. അല്ലാതെ കാലാവസ്ഥയെ പറ്റി ചര്‍ച്ച ചെയ്യാന്‍ ആകില്ലല്ലോ. എന്റെ അഭിപ്രായം മുമ്പും രേഖപ്പെടുത്തിയതാണ്. നാളെയും അക്കാര്യം പറയും. പുറത്തുവരുന്ന കണക്കുകള്‍ ആകില്ലല്ലോ എം.എല്‍.എമാരുടെ പിന്തുണ. ഹൈക്കമാന്‍ഡിന്റെ ഉത്തരവിനെ ആരും ലംഘിക്കില്ല’, കെ മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് പത്തുദിവസം ആയിട്ടല്ലേ ഉള്ളൂവെന്നും മുഖ്യമന്ത്രി തീരുമാനിക്കുന്നത് വൈകുന്നത് സാധാരണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടില്‍ ഭൂരിപക്ഷം കിട്ടിയിരുന്നെങ്കില്‍ ഇതായിരിക്കില്ല അവസ്ഥയെന്നും മുരളീധരന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് നിരീക്ഷകരോട് കാര്യങ്ങള്‍ പറഞ്ഞതാണെന്നും ഇന്നോ നാളെയോ ആയിരിക്കും പ്രഖ്യാപനമെന്നും കെ മുരളീധരന്‍ പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെ പുസ്തകത്തെ കുറിച്ചും കെ മുരളീധരന്‍ പ്രതികരിച്ചു. ഇപ്പോള്‍ സ്ഥാനം പോയില്ലേയെന്നും ഇനി പുസ്തകം എഴുതാമെന്നുമായിരുന്നു പ്രതികരണം. തങ്ങള്‍ ഫീല്‍ഡില്‍ നിന്ന് മാറുമ്പോള്‍ പുസ്തകം എഴുതാമെന്നും കെ മുരളീധരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...