പിണറായി വിജയനെതിരായ എഫ്.ഐ.ആർ നടപടികളിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് രാഷ്ട്രീയ ഒത്തുകളിയുടെയും ഇരട്ടത്താപ്പിന്റെയും തെളിവാണെന്ന് രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പിണറായി വിജയനെതിരായ എഫ്.ഐ.ആർ നടപടികളിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് രാഷ്ട്രീയ ഒത്തുകളിയുടെയും ഇരട്ടത്താപ്പിന്റെയും തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ സംശയം ശക്തമാക്കുന്നു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം വി.ഡി. സതീശന്റെ മന്ത്രിസഭയിലെ ചില അംഗങ്ങളിലേക്കും എത്തുമെന്ന ഭയമാണ് കോൺഗ്രസിനെ പിന്നോട്ടുവലിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. എസ്.ഐ.ടി അന്വേഷണം ആരംഭിച്ചപ്പോൾ രാഷ്ട്രീയ പകപോക്കലിനില്ലെന്നും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു കോൺഗ്രസിന്റെ നിലപാട്.

എന്നാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലീസിന് നൽകിയ കത്തും തെളിവുകളും പരിശോധിച്ച കോടതി, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മതിയായ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയ ശേഷമാണ് സർക്കാർ നടപടിയെടുത്തത്. കോടതി ഉത്തരവുണ്ടായി നാലുദിവസം കഴിഞ്ഞാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ അതിനുപിന്നാലെ അരമണിക്കൂറിനകം പിണറായി വിജയൻ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഈ നാലുദിവസം പിണറായി വിജയന് കോടതിയെ സമീപിക്കാൻ അവസരമൊരുക്കാനായിരുന്നോ കോൺഗ്രസ് നടപടി വൈകിപ്പിച്ചതെന്ന ചോദ്യം പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെതിരെ എസ്.ഐ.ടി രൂപീകരിച്ച് 17 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമല്ല. നിയമപ്രകാരം പ്രാഥമിക അന്വേഷണത്തിന് പരമാവധി 14 ദിവസമാണ് അനുവദിച്ചിട്ടുള്ളത്. ഈ കാലയളവിൽ എസ്.ഐ.ടി എന്ത് അന്വേഷണം നടത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതും ഒത്തുകളിയെക്കുറിച്ചുള്ള സംശയങ്ങൾ ശക്തമാക്കുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള ബാങ്കിൽ വീണ്ടും നയമാറ്റം? ജില്ലാ ബാങ്കുകൾക്ക് പഴയ സ്വാതന്ത്ര്യം തിരിച്ചുകൊടുക്കാൻ സർക്കാരിന്റെ നിർണായക...

0
ന്യൂഡൽഹി: കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഭരണമാറ്റത്തിന്...

ജന്തർ മന്തറിലെ മിന്നൽ സമരം ; അറസ്റ്റിലായ സിജെപി നേതാക്കളെ വിട്ടയച്ചില്ല, അതിക്രമിച്ച് കയറിയതിന്...

0
ന്യൂഡൽഹി: ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ദില്ലി...

സോഹോയിൽ വൻ പ്രതിസന്ധി! ജീവനക്കാരോട് മാപ്പ് ചോദിച്ച് ശ്രീധർ വെമ്പു; ശമ്പളവർധനവ് തടഞ്ഞു, പിരിച്ചുവിടലുകൾ...

0
ചെന്നൈ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള ചെലവുകൾ കുത്തനെ ഉയർന്നതിനെത്തുടർന്നും സോഫ്റ്റ്‌വെയർ...

ജില്ലയിലെ വനമേഖലയും വന്യജീവി സമ്പത്തും സംരക്ഷിക്കണം : പ്രകൃതി സംരക്ഷണ സമിതി

0
പത്തനംതിട്ട : നാം അനുദിനം നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ...