ജീവിതമെന്ന നാടകത്തിൽ അടിതെറ്റിയ നടി സൂസൻ രാജിന് ആശ്വാസമേകി രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഈ വാഗ്ദാനങ്ങൾ കേട്ടു കേട്ടു മടുത്തു. കൈപ്പത്തിക്കും അരിവാൾ ചുറ്റികയ്ക്കും മാറി മാറി കുത്തി വിജയിച്ചു വന്നവർ ഇപ്പോൾ പിന്നിൽ നിന്ന് നമ്മെ കുത്തുകയാണ്. ഇനി ഞാൻ രാജീവ് സാറിനൊപ്പം, ആദ്യകാല നാടക നടി സൂസൻ രാജ് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ തലയിൽ കൈവച്ച് ഇത് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു. തന്റെ ദുരിതങ്ങൾ ശരിക്കുമോന്ന് കേൾക്കാൻ പോലും ആരുമുണ്ടായില്ലല്ലോ എന്ന പരിഭവം മറച്ചുവെക്കാതെയാണ് സൂസൻ രാജ് തന്റെ സങ്കടങ്ങളുടെ കെട്ടഴിച്ചത്. ആയിരത്തോളം അമേച്വർ നാടകങ്ങളിലും സീരിയൽ, സിനിമാ രംഗത്തും ഒരു കാലത്ത് സജീവമായിരുന്ന ഈ കലാകാരി ഇന്ന് രാജാജി നഗറിലെ വാടകവീട്ടിലാണ് താമസം.

ഒരു കാലത്ത് കെ.പി.എസ്.സി അടക്കം നിരവധി ട്രൂപ്പുകളിൽ സ്റ്റേജിൽ നിന്ന് സ്റ്റേജിലേക്ക് മാറി മാറി നാടകം കളിച്ചിരുന്ന സൂസൻ ഇപ്പോൾ ഏകാന്തജീവിതം നയിക്കുകയാണ്. ലോട്ടറി വിറ്റാണ് ഇപ്പോൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നത്. ഭർത്താവ് സെൽവരാജ് മരിച്ചിട്ട് വർഷങ്ങളായി. 2005ലുണ്ടായ ഹൃദയസ്തംഭനമാണ് ജീവിതം തകിടം മറിച്ചത്. കരുതിവച്ച പണം മുഴുവൻ ചികിത്സയ്ക്ക് ചിലവായി. മൂന്ന് ആൺ മക്കൾ ഉണ്ടെങ്കിലും അവർ വിവാഹം കഴിഞ്ഞതിന് ശേഷം താൻ ഒറ്റയ്ക്കാണ് താമസമെന്നും സൂസൻ രാജീവ് ചന്ദ്രശേഖറിനോട് പറഞ്ഞു. കേന്ദ്ര പദ്ധതികളായ പി.എം ആയുഷ്, ആവാസ് യോജന വഴി പരിഹാരം കണ്ടെത്താമെന്ന രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകളിൽ പ്രതീക്ഷയും ആശ്വാസവുമുണ്ടെന്ന് സൂസൻ രാജ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...