പത്തനംതിട്ട: ടിവി ഇല്ലാത്തതിനെ തുടർന്ന് ഓൺലൈൻ പഠനം മുടങ്ങിയ ചെങ്ങന്നൂർ സെന്റ് ആൻസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് കൈത്താങ്ങായി രാജീവ് യൂത്ത് ഫൗണ്ടേഷൻ.
ടിവി ഇല്ലാത്തതുകൊണ്ട് ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർത്ഥിയുടെ കാര്യം പത്തനംതിട്ട സ്വദേശിയായ സ്കൂളിലെ അദ്ധ്യാപക ശ്രീജയാണ് രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ടയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിവരം അറിഞ്ഞയുടന്‍തന്നെ റ്റി .വി നല്‍കാമെന്ന് ടീച്ചറിന് നഹാസ് ഉറപ്പും കൊടുത്തു. ഇതനുസരിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷനുവേണ്ടി പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ് , ശ്രീജ ടീച്ചര്‍ക്ക് ടി.വി കൈമാറി. ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട, സ്പോൺസർമാരായ കെയർ റ്റു ഷെയർ സ്ഥാപന ഉടമ അൻസാരി എ, ജാക്സൺ , അഷറഫ് എ, ഷിനാസ് ഷംസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.