കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ സെക്രട്ടറിയായി രാജേഷ് കുമാർ സിംഗ് ഐഎഎസ് ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിംഗ് ചുമതലയേറ്റു. 1989 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഗിരിധർ അരമനയുടെ പകരക്കാരനായാണ് രാജേഷ് കുമാർ സിംഗ് എത്തുന്നത്. പ്രതിരോധ വകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റാൽ 2026 ഒക്ടോബർ 31 വരെയാണ് നിയമനം. രാവിലെ ദേശീയ യുദ്ധസ്മാരകത്തിൽ എത്തി പുഷ്പചക്രം ആർപ്പിച്ച ശേഷമാണ് രാജേഷ് കുമാർ ചുമതലയേറ്റത്. കേന്ദ്രസർക്കാരിന് നിയമന കാലാവധി നീട്ടാനും സാധിക്കും. 2023 ഏപ്രിൽ മുതൽ 2024 ഓഗസ്റ്റ് വരെ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പിന് കീഴിലെ ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് പ്രമോഷൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ സംസ്ഥാന നഗരവികസന സെക്രട്ടറിയുടെയും ധനകാര്യ സെക്രട്ടറിയുടെയും ചുമതല വഹിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

0
പാലക്കാട്‌: പാലക്കാട് എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി. ചെർപ്പുളശ്ശേരി ഐഡിയൽ...

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മാർച്ചും ധർണ്ണയും നടത്തി

0
കലഞ്ഞൂര്‍ : സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി തകര്‍ക്കുവാനുള്ള സംസ്ഥാന സര്‍ക്കാര്‍...

മലപ്പുറത്ത് സ്‌കൂട്ടറിൽ നിന്ന് തെന്നിവീണ ചുമട്ടുതൊഴിലാളി മരിച്ചു

0
മലപ്പുറം: മകനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ റോഡില്‍ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന...

വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് , ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള...

0
തിരുവനന്തപുരം: കേരളത്തിൽ ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ...