സ്റ്റാമ്പുകളുടെ വിപുലമായ ശേഖരം ഒരുക്കി രാജി കണ്ണന്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : സ്റ്റാമ്പുകളുടെയും അപൂര്‍വ്വങ്ങളായ നാണയങ്ങളുടെയും ശേഖരം ഒരുക്കി വ്യത്യസ്ഥയാവുകയാണ് കോന്നി പുളിമുക്ക് പുന്നമൂട്ടിൽ വീട്ടിൽ കണ്ണന്റെ ഭാര്യ രാജി കണ്ണൻ. 1947 മുതൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ഫിലാറ്റലിക് സ്റ്റാമ്പുകളുടെ വലിയ ശേഖരമാണ് ഇവര്‍ സൂക്ഷിക്കുന്നത്. ഏകദേശം മുപ്പത്തഞ്ച് വർഷമായി ശേഖരണം തുടങ്ങിയിട്ട്. 1947 മുതൽ 1925 വരെയുള്ള മിന്റ് സ്റ്റാമ്പുകൾ, 1973 മുതൽ 2025 വരെ ഇറക്കിയിട്ടുള്ള മീനിയേച്ചറുകൾ, 1957 മുതലുള്ള ശിശുദിന സ്റ്റാമ്പുകൾ, കേരളത്തെ ആസ്പദമാക്കി ഇറക്കിയിട്ടുള്ള സ്റ്റാമ്പുകൾ, ഇന്ത്യൻ ജോയിന്റ്  ഇഷ്യുസ്, ഗാന്ധിജിയെക്കുറിച്ചുള്ള സ്റ്റാമ്പുകളും കവറുകളും, ശാസ്ത്ര കണ്ടുപിടുത്തങ്ങളെക്കുറിച്ചും ശാസ്ത്രജ്ഞൻമാരെക്കുറിച്ചുമുള്ള സ്റ്റാമ്പുകൾ അങ്ങനെ നിരവധി സ്റ്റാമ്പുകൾ രാജിയുടെ ശേഖരത്തിൽ ഇടം നേടിയിട്ടുണ്ട്.

കൂടാതെ നാണയങ്ങളും ഇന്ത്യൻ കറൻസികളും ഫാൻസി നമ്പറുകൾ ഉള്ള കറൻസികളും ശേഖരത്തിൽ ഉണ്ട്. റാണി ഗൗരി ലക്ഷ്മി ഭായ് യുടെ ഭരണകാലത്തെ വെള്ളി ചക്രങ്ങൾ, പഴയ മുദ്ര പത്രങ്ങൾ പഴയ പോസ്റ്റൽ കാർഡുകൾ എന്നിവ ഉൾപ്പെടെ രാജിയുടെ ശേഖരത്തിൽ കാണാൻ കഴിയും. ഇത് കൂടാതെ വിദേശ സ്റ്റാമ്പുകൾ, വിദേശ കറൻസികൾ, വിദേശ നാണയങ്ങൾ എന്നിവയും ഉണ്ട്. മുപ്പത്തഞ്ച് വർഷം മുൻപ് ചെറിയ ഒരു ഹോബി എന്ന നിലയിലാണ് രാജി സ്റ്റാമ്പ് ശേഖരണം ആരംഭിച്ചത്. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് നടത്തിയ എക്‌സിബിഷനുകളിൽ ഒട്ടേറെ സമ്മാനങ്ങളും രാജി നേടിയിട്ടുണ്ട്. കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന വനിതാ ദിനത്തിലും രാജി പ്രദര്‍ശനം ഒരുക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...