കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണനയെന്ന ആക്ഷേപം തള്ളി രാജീവ്‌ ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണനയെന്ന ആക്ഷേപം തള്ളി ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ്‌ ചന്ദ്രശേഖർ. കേരളത്തിനൊന്നും കിട്ടിയിട്ടില്ല എന്ന് പറയുന്ന സർക്കാരിനോട് ചോദിക്കാനുള്ളത്. തന്ന കാര്യങ്ങൾ എന്തുകൊണ്ട് നിങ്ങൾ ചെയ്തിട്ടില്ല എന്നാണ്. എയിംസിന് ഇതുവരെ ഭൂമി ഏറ്റെടുത്തിട്ടില്ല. കേരളത്തിന് ഒന്നും കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്.ഇവിടെ എന്തെങ്കിലും നടക്കണമെങ്കിൽ NDA സർക്കാർ ഇവിടെ വരണം.

ഇന്ന് ബജറ്റിൽ യുവാക്കൾക്ക് വേണ്ടി നിരവധി പദ്ധതികള്‍ പറഞ്ഞിട്ടുണ്ട്. മുദ്രാവാക്യം മാത്രം പറയുന്ന സർക്കാർ അല്ല നരേന്ദ്രമോദിയുടേത്. സർക്കാർ. എന്തുകൊണ്ട് കേരളത്തിൽ വികസനം നടപ്പാക്കുന്നില്ല എന്ന് ശരിക്കും ചർച്ച ചെയ്യണം. മുഖ്യമന്ത്രിയുമായി വിഷയത്തിൽ സംവാദത്തിന് തയ്യാറാണ്. പ്രഖ്യാപിച്ചിട്ട് കാര്യമില്ല. തന്ന കാര്യങ്ങൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്ന് പരിശോധിക്കണം. പുതിയ പ്രോജക്ടുകൾ നടപ്പാക്കണമെങ്കിൽ എൻഡിഎ സർക്കാർ ഭരണം വരണം. ഡബിൾ എൻജിൻ സർക്കാർ വന്നാലേ ഇവിടെ കാര്യങ്ങൾ നടക്കു. തന്ന കാര്യങ്ങൾ ചെയ്യാതെ ബജറ്റ് സമയത്ത് ദുഷ്പ്രചരണം ചെയ്യുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...