രാജീവ് ഗാന്ധി വ്യത്യസ്തനായ നേതാവും പ്രധാനമന്ത്രിയും : പ്രൊഫ. പി.ജെ. കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യ കണ്ട വ്യത്യസ്ഥനും മിസ്റ്റര്‍ ക്ലീനുമായ നേതാവായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച രാജീവ് ഗാന്ധിയുടെ 34-ാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ വിവരസാങ്കേതിക വിപ്ലവത്തിന്‍റെ കുതിച്ചുചാട്ടത്തിന് നേതൃത്വം നല്‍കിയ അദ്ദേഹം ശാസ്ത്ര സാങ്കേതിക രംഗത്ത് ഉള്‍പ്പെടെ രാജ്യത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിച്ച ഭാവന സമ്പന്നനും പ്രായോഗിക വാദിയുമായ ഭരണകര്‍ത്താവായിരുന്നു രാജീവ് ഗാന്ധിയെന്ന് പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. പഞ്ചായത്ത് രാജ് നഗര പാലിക ബില്ല് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് പാസാക്കി അധികാരം ജനങ്ങളിലെത്തിക്കുവാന്‍ അദ്ദേഹം കാട്ടിയ ആര്‍ജ്ജവം ജനാധിപത്യ ഇന്ത്യയുടെ കരുത്തായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ് വിഘടന വാദത്തിനെതിരെ സ്വീകരിച്ച ഉറച്ച നടപടികളാണ് അദ്ദേഹത്തിന്‍റെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടുത്തിയതെന്നും ഇന്ത്യയിലെ ജനങ്ങളുടെ മനസ്സില്‍ രാജീവ്ജി ജീവിക്കുന്ന സ്മരണയാണെന്നും പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, കെ.കെ. റോയിസണ്‍, ഹരികുമാര്‍ പൂതങ്കര, എലിസബത്ത് അബു, കാട്ടൂര്‍ അബ്ദുള്‍സലാം, കെ. ജാസിംകുട്ടി, റോജിപോള്‍ ദാനിയേല്‍, ജി. രഘാനാഥ്, ഷാം കുരുവിള, വി.റ്റി. അജോമോന്‍, കെ.ജി. അനിത, സിന്ധു അനില്‍, നേതാക്കളായ രജനി പ്രദീപ്, എ.കെ. ലാലു, അലന്‍ ജിയോ മൈക്കിള്‍, കെ.ജി. റജി, നഹാസ് പത്തനംതിട്ട, ജെറി മാത്യു സാം, അജീബ എം സാഹിബ്, റനീസ് മുഹമ്മദ്, ടെറ്റസ് കാഞ്ഞിരമണ്ണില്‍, നാസര്‍ തോണ്ടമണ്ണില്‍, ജോമോന്‍ പുതുപ്പറമ്പില്‍, അബ്ദുള്‍കലാം ആസാദ്, അജി അലക്സ്, സജി അലക്സാണ്ടര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധിക്കിടെ മണിയാർ പദ്ധതി ഇനിയും വൈകിക്കരുത് – കെ.എസ്.ഇ.ബി ഉടൻ ഏറ്റെടുക്കണം :...

0
പത്തനംതിട്ട : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ജനങ്ങൾ വൈദ്യുതി...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച സംഭവത്തിൽ വഴിതിരിവ്

0
ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...