Monday, May 19, 2025 11:08 am

രാജീവ് ഗാന്ധി ആധുനിക ഇന്ത്യയുടെ ശില്പി ; ആന്റോ ആന്റണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശാസ്ത്ര സാങ്കേതിക രംഗത്ത് ഉൾപ്പെടെ രാജ്യത്തെ വളർച്ചയിലേക്ക് നയിച്ച ആധുനിക ഇന്ത്യയുടെ ശില്പിയായിരുന്നു രാജീവ് ഗാന്ധിയെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ എ.ഐ.സി.സി ആഹ്വാനമനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സദ്‌ഭാവനാ ദിനാചരണ പരിപാടികൾ പത്തനംതിട്ട രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ വളർച്ചക്ക് ആധുനിക സാങ്കേതികവിദ്യകളുടെ വളർച്ച അനിവാര്യമാണെന്ന് മനസിലാക്കി കമ്പ്യൂട്ടർ വിപ്ളവത്തിന് തുടക്കം കുറിക്കുകയും സിഡോട്ട് എക്സ് ചേഞ്ചുകൾ സ്ഥാപിച്ച് കമ്മ്യൂണിക്കേഷൻ രംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കുകയും ചെയ്തത് രാജീവ് ഗാന്ധിയുടെ ഭരണകാലത്താണെന്ന് ആന്റോ ആന്റണി പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡത നിലനിർത്തുവാനാണ് രാജീവ് ഗാന്ധി രക്തസാക്ഷിയായതെന്നും എന്നാൽ ഇപ്പോഴത്തെ ഭരണാധികാരികൾ ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്ത് വിഘടന വാദം വളർത്തുകയാണെന്നും ആന്റോ പറഞ്ഞു.
രാജീവ് ഗാന്ധി ഉയർത്തിപ്പിടിച്ച ജനാധിപത്യ മതേര മൂല്യങ്ങൾ കാത്തു സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കണമെന്ന് എം.പി അഭ്യർത്ഥിച്ചു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
മുൻ എം.എൽ.എ. മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, ഡി.സി.സി ഭാരവാഹികളായ കെ.കെ. റോയി സൺ, എ.സുരേഷ്കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കു പുറം,സജി കൊട്ടക്കാട്,എം.ജി കണ്ണൻ, കാട്ടൂർ അബ്ദുൾ സലാം, കെ. ജാസിംകുട്ടി, ജേക്കബ്‌.പി ചെറിയാൻ, എസ്.വി പ്രസന്നകുമാർ, ഡി. ഭാനുദേവൻ,റോജി പോൾ ഡാനിയേൽ, ജി. രഘുനാഥ്, ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.ജി ദിലീപ് കുമാർ, മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മദ്, അബ്ദുൾ കലാം ആസാദ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിനിധി സംഘത്തിനൊപ്പം തൃണമൂൽ ഉണ്ടാകില്ല; യൂസുഫ് പത്താനെ പിൻവലിച്ച് മമതാ ബാനർജി

0
ന്യൂഡൽഹി: പാകിസ്താന്റെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയത്തെക്കുറിച്ച് ലോക രാജ്യങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ...

തൃശ്ശൂർ – പാലക്കാട് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. തിങ്കളാഴ്ച പുലർച്ചെ നാലുമണിക്ക് തുടങ്ങിയ...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 70,000ന് മുകളില്‍

0
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 70,000ന് മുകളില്‍. പവന് 280 രൂപ...

ഐബി ഉദ്യോഗസ്ഥയുടെ മരണം ; രണ്ടുമാസമായിട്ടും പ്രതി കാണാമറയത്ത്

0
കലഞ്ഞൂർ: ഐബി ഉദ്യോഗസ്ഥ മേഘ മധുസൂദനന്റെ ദുരൂഹമരണത്തിൽ പ്രതിയായ സഹപ്രവർത്തകൻ ഇപ്പോഴും...