പത്തനംതിട്ട : ശാസ്ത്ര സാങ്കേതിക രംഗത്ത് ഉൾപ്പെടെ വളർച്ചയിലേക്ക് നയിച്ച ആധുനിക ഇന്ത്യയുടെ ശില്ലിയായിരുന്നു മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധി എന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.
രാജീവ് ഗാന്ധിയുടെ മുപ്പത്തിരണ്ടാം രക്തസാക്ഷിത്വ വാർഷിക ദിനാചരണ പരിപാടികളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി ഡോട്ട് എക്സ്ചേഞ്ചുകളുടെ സ്ഥാപനം, കമ്പ്യൂട്ടർവൽക്കരണം എന്നിവയിലൂടെ ഇൻഡ്യയിൽ കമ്മ്യൂണിക്കേഷൻ രംഗത്തും വിപ്ലവം സൃഷ്ടിച്ച ദീർഘവീക്ഷണമുള്ള ഭരണാധികാരിയിന്നു രാജീവ് ഗാന്ധിയെന്നും എം.പി പറഞ്ഞു. ഇന്ത്യയുടെ അഖണ്ഡത കാത്തു സൂക്ഷിക്കുന്നതിനു വേണ്ടി അദ്ദേഹം എടുത്ത ധീരമായ നടപടികളാണ് രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് കാരണമായതെന്നും ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ അദ്ദേഹം എന്നും സൂര്യതേജസോടെ ജ്വലിച്ചു നില്ക്കുമെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു രാജീവ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, അംഗം മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ്കുമാർ, സാമുവൽ കിഴക്കുപുറം, ഹരികുമാർ പുതങ്കര, ലിജു ജോർജ്ജ്, റോജി പോൾ ഡാനിയേൽ, കെ. ജാസിംകുട്ടി, ജി. രഘുനാഥ്, സജി കൊട്ടക്കാട്, ജേക്കബ്. പി.ചെറിയാൻ, സുനിൽകുമാർ പുല്ലാട്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്,കോൺഗ്രസ് ബ്ലോക്ക് പ്രസിസന്റ് അബ്ദുൾ കലാം ആസാദ്, മണ്ഡലം പ്രസിഡന്റുമാരായ റെനീസ് മുഹമ്മദ്, സജി അലക്സാണ്ടർ, എം.ആർ രമേശ്, അജി അക്സ്, മഞ്ജു വിശ്വനാഥ്, പി.ജി ദിലീപ്കുമാർ, ഷാനവാസ് പെരിങ്ങമല, പി.കെ. ഇക്ബാൽ, പി.കെ ഗോപി, അൻസർ മുഹമ്മദ്, ഷാജി കുളനട എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































