രാജീവ് ഗാന്ധി രക്തസാക്ഷിത്വ വാർഷിക ദിനാചരണം മെയ് 21- ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുൻപ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷികം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026 മെയ് 21-ന് വ്യാഴാഴ്ച്ച രാവിലെ 10-മണിക്ക് വിവിധ പരിപാടികളോടെ പത്തനംതിട്ട രാജീവ്ഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. ഛായാചിത്രത്തിൽ പുഷ്പ്പാർച്ചനക്ക് ശേഷം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന രാജീവ് രക്തസാക്ഷി അനുസ്മരണ സമ്മേളനം കെ.പി.സി.സി കോർകമ്മിറ്റി അംഗവും മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പ്രൊഫ.പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്യും.

ജനപ്രതിനിധികൾ, കെ.പി.സി.സി, ഡി.സി.സി, പോഷക സംഘടനാ നേതാക്കൾ എന്നിവർ പ്രസംഗിക്കും. തുടര്‍ന്ന് രാജീവ് ഭരണത്തിൽ ഇൻഡ്യയുടെ നേട്ടങ്ങൾ എന്ന വിഷയത്തെക്കുറിച്ച് നടക്കുന്ന സെമിനാർ കെ.പി.സി സി വിചാർ വിഭാഗ് ജില്ലാ ചെയർമാനും കോഴഞ്ചേരി സെന്റ് തോമസ് കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ.റോയിസ് മല്ലശ്ശേരി നയിക്കും. രാജീവ് ഗാന്ധി രക്തസാക്ഷിത്വ വാർഷിക ദിനത്തോടനുബന്ധിച്ച് ജില്ലയിൽ കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം, വാർഡ്, ബൂത്ത് കമ്മികൾ, പോഷക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലും പുഷ്പ്പാർച്ചന അനുസ്മരണ സമ്മേളനം, സേവന പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...