കല്ലേലിയിലെ സോളാര്‍ വേലി സ്ഥാപിക്കല്‍ ; നിര്‍മ്മാണ പ്രവര്‍ത്തികള്‍ പാതി വഴിയില്‍ മുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : കല്ലേലി, കുളത്തുമണ്‍ മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരമായി കോന്നി വനം ഡിവിഷനില്‍ ആദ്യമായി നടപ്പാക്കിയ ഹാങ്ങിംഗ് സോളാര്‍ വേലികള്‍ സ്ഥാപിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ പാതി വഴിയില്‍ മുടങ്ങി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആര്‍ട്ട്കോ എന്ന കമ്പനിക്കാണ് സോളാര്‍ വേലികള്‍ സ്ഥാപിക്കുന്നതിനുള്ള ചുമതല നല്‍കിയിരുന്നത്. ഇതിനായി വനം വകുപ്പിന്റെ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി രണ്ട് മാസം മുന്‍പ് ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തികള്‍ കഴിഞ്ഞ ഒരു മാസത്തോളമായി നിലച്ച അവസ്ഥയിലാണ്. പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കല്ലേലി, കുളത്തുമണ്‍, താമരപ്പള്ളി ജനവാസ മേഖലയിലെ അഞ്ച് കിലോമീറ്റര്‍ പ്രദേശത്ത് ആണ് സോളാര്‍ വേലി സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്.

ഇതിനായി കാടുകള്‍ വെട്ടിത്തെളിച്ച് തൂണുകള്‍ സ്ഥാപിക്കുന്ന ജോലികളാണ് നടന്നു കൊണ്ടിരുന്നത്. കഴിഞ്ഞ ഒരു മാസമായി ഒരു പണികളും നടക്കുന്നില്ല. തൊഴിലാളികള്‍ തിരികെ മടങ്ങുകയും ചെയ്തു. സിമന്റ് തൂണുകളില്‍ നിലത്ത് മുട്ടാതെ തൂക്കിയിട്ടിരിക്കുന്ന കമ്പികളില്‍ കൂടി വൈദ്യുതി പ്രവഹിക്കുന്ന സംവിധാനമാണ് ഹാങ്ങിംഗ് സോളാര്‍ വേലികള്‍. ഈ കമ്പികള്‍ക്ക് ഇടയില്‍ വന്യ ജീവികള്‍ക്ക് ജീവഹാനി സംഭവിക്കാത്ത രീതിയില്‍ ആണ് വൈദ്യുതി പ്രവഹിക്കുന്നത്. സാധാരണ സോളാര്‍ വേലിയെ അപേക്ഷിച്ച്  ഇത്തരം വേലികള്‍ക്ക് അറ്റകുറ്റപണികള്‍ കുറവുമാണ്. കാട്ടാന ശല്യം നിയന്ത്രിക്കാന്‍ ഏറ്റവും പ്രയോജനകരമാണ് ഇത്തരം സോളാര്‍ വേലികള്‍. എന്നാല്‍ ഏറെ പ്രതീക്ഷയോടെ മുന്നോട്ട് പോയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പാതി വഴിയില്‍ മുടങ്ങിയതോടെ നിരാശയിലാണ് പ്രദേശവാസികള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങളെ അടിച്ചമർത്തുന്നു; ഡൽഹിയിലെ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഇന്ന്...

​’പവർ കട്ട് ഒളിമ്പിക്സ് 2026′; വൈദ്യുതി മുടക്കിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ...

തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചു; ബബിത കടുവയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു.

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍. ബബിത എന്ന ബംഗാള്‍...

കേന്ദ്ര സർക്കാരിൻ്റെ നടപടി ജനാധിപത്യവിരുദ്ധം : അബിൻ വർക്കി എം.എൽ.എ

0
പത്തനംതിട്ട : വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക്...