അഭിമുഖം മാറ്റി
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഡ്രൈവര്‍ തസ്തികയിലേക്ക് മെയ് 20 ന് നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ – 04735 227703.
—
വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അവസരം
പന്തളം ബ്ലോക്കില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെ പരിഗണിക്കും. ജില്ല മൃഗസംരക്ഷണ ഓഫീസില്‍ മെയ് 22 രാവിലെ 11.30 ന് അഭിമുഖം. 89 ദിവസത്തേക്കാണ് നിയമനം. വൈകിട്ട് ആറ് മുതല്‍ രാവിലെ ആറു വരെയാണ് സേവനം. ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍ – 0468 2322762.
അഭിമുഖം
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ നാല്, 12 വാര്‍ഡുകളിലെ ആശമാരുടെ ഒഴിവുകളില്‍ ജൂണ്‍ മൂന്ന് രാവിലെ 11 ന് വള്ളിക്കോട് പ്രഥമിക ആരോഗ്യ കേന്ദ്രത്തില്‍ അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ളവര്‍ മെയ് 26 വൈകിട്ട് മൂന്നിന് മുമ്പ് ബന്ധപ്പെട്ട രേഖ സഹിതം വള്ളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത എസ്എസ്എല്‍സി. പ്രായപരിധി 25 – 45. അപേക്ഷകര്‍ വാര്‍ഡ് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഫോണ്‍ – 04682 350229.
—
അഭിമുഖം
പട്ടികവര്‍ഗ വികസന വകുപ്പിന്റെ സാമൂഹ്യ പഠനമുറികളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നതിന് യോഗ്യരായ പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം നടത്തുന്നു. യോഗ്യത – ബിരുദം/ ബിരുദാനന്തര ബിരുദം/ ബി.എഡ്. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സഹിതം റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ ജൂണ്‍ രണ്ട് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. പ്രാദേശികമായ മുന്‍ഗണന ഉണ്ടായിരിക്കും. ഫോണ്‍ – 04735-227703.
ദേശീയ ലോക് അദാലത്ത്
സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 13ന് ദേശീയ ലോക് അദാലത്ത് നടത്തും. ജില്ല കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത്. ജില്ലയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകളുടെ പരാതികള്‍, കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികള്‍, ജില്ല- താലൂക്ക് നിയമസേവന അതോറിറ്റി മുമ്പാകെ നല്‍കിയ പരാതികള്‍, നിലവില്‍ കോടതി പരിഗണനയിലുള്ള സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടോര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകള്‍, ബിഎസ്എന്‍എല്‍ , വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്‌ട്രേഷന്‍ വകുപ്പ് , ആര്‍ റ്റി ഓഫീസ് കേസുകള്‍, കുടുംബ കോടതിയില്‍ പരിഗണനയിലുള്ള കേസുകള്‍ എന്നിവ പരിഗണിക്കും. വിവരങ്ങള്‍ക്ക് അതാത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുമായി ബന്ധപ്പെടണം. ഫോണ്‍ 0468 2220141.
ദുരന്തനിവാരണ പരിശീലനം : അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ല മേരാ യുവ ഭാരത് (നെഹ്റു യുവകേന്ദ്ര) ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തിര സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കുന്നതിന് ടീമിനെ (യുവ ആപ്ദ മിത്ര) തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരാഴ്ചത്തെ സൗജന്യ പരിശീലനം ലഭിക്കും. പ്രായപരിധി 18-40. ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് അംഗങ്ങള്‍, മേരാ യുവ ഭാരത്, എന്‍.വൈ.കെ.എസ്, എന്‍.എസ്.എസ്, എന്‍.സി.സി, റെഡ്ക്രോസ്, സന്നദ്ധസേന, ട്രോമ കെയര്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് പങ്കെടുക്കാം. മുന്‍ വോളണ്ടിയര്‍, സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് മുന്‍ഗണന. എമര്‍ജന്‍സി കിറ്റ്, യൂണിഫോം, ഐ ഡി കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൂന്ന് വര്‍ഷത്തേക്കുള്ള ഇന്‍ഷുറന്‍സ് കവറേജ് എന്നിവ ലഭിക്കും. തുടര്‍ച്ചയായി ഏഴു ദിവസം പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ, പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാബത്ത ലഭിക്കും. മെയ് 25 മുതലാണ് പല്‍പര്യം ഉള്ളവര്‍ ചുവടെ നല്‍കിയിരിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിക്കണം. https://forms.gle/BSQhuSDu2rV7Dm5v8. വിവരങ്ങള്‍ക്ക് 807880915, 04682322515.































