കോന്നി: ഭാരതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ യുവതലമുറയുടെ സജീവമായ ഇടപെടൽ ഉണ്ടാവണമെന്ന ലക്ഷ്യത്തോടെയും ധീർഘവീഷണത്തോടെയുമാണ് രാജീവ് ഗാന്ധി കമ്പ്യൂട്ടർ യുഗത്തിന് തുടക്കം കുറിച്ച് നവ ഭാരതം കെട്ടിപ്പടുക്കുവാൻ മുന്നിട്ടിറങ്ങിയത് എന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. രാജീവ് ഗാന്ധിയുടെ ജന്മദിനം സത്ഭാവന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കോന്നി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്നേഹ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പുതിയതായി ചുമതല ഏറ്റെടുത്ത മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽന് ചുമതല കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോജി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി സി സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, ഡി സി സി സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, ചിറ്റൂർ ശങ്കർ, എസ്.വി പ്രസന്നകുമാർ, എസ്.സന്തോഷ് കുമാർ, ദീനാമ്മ റോയി, അർ. ദേവകുമാർ, വി.ടി അജോമോൻ, ജി.ശ്രീകുമാർ, അഡ്വ.സിറാജുദീൻ, ശ്യാം എസ്. കോന്നി, ഐവാൻ വകയാർ, രാജീവ് മള്ളൂർ ഷിജു അറപ്പുരയിൽ, പ്രീയ എസ്. തമ്പി, സുലേഖ വി.നായർ, ഗാഥ ആർ മള്ളൂർ, മനോഹരൻ പ്രമാടം, കെ. പ്രദീപ് കുമാർ, ചിത്ര രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























