രാജീവ് ഗാന്ധിയുടെ സംഭാവനകൾ അമൂല്യം ; ശശി തരൂർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാജീവ് ഗാന്ധി രാജ്യത്തിന് നൽകിയ സംഭാവനകൾ അമൂല്യമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഡോ. ശശി തരൂർ എം.പി പറഞ്ഞു. ഡി.സി.സി സംഘടിപ്പിച്ച രാജീവ് ഗാന്ധി ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാല് സംസ്ഥാനങ്ങളിൽ കലാപമുണ്ടായ കാലത്താണ് രാജീവ് അധികാരത്തിലെത്തിയത്. രാജ്യതാത്പര്യത്തെ മുൻനിറുത്തിയെടുത്ത തീരുമാനങ്ങളിലൂടെയാണ് അവിടങ്ങളിൽ അദ്ദേഹം സമാധാനം കൊണ്ടുവന്നത്. രാജീവിന്റെ സംഭാവനകൾ ശരിയായ രീതിയിൽ കാലം വിലയിരുത്തുമെന്നും തരൂർ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, വി.എസ്. ശിവകുമാർ, ഡി. സുദർശനൻ, വിനോദ് സെൻ തുടങ്ങിയവർ സംസാരിച്ചു. ജി.എസ്. ബാബു, മണക്കാട് സുരേഷ്, അയിര സുരേന്ദ്രൻ, കടകംപള്ളി ഹരിദാസ്, ജോൺസൺ ജോസഫ്, കമ്പറ നാരായണൻ, മുടവൻമുഗൾ രവി, എം. ശ്രീകണ്ഠൻ നായർ, കൈമനം പ്രഭാകരൻ, കുടപ്പനക്കുന്ന് സുഭാഷ്, വാഴോട്ടുകോണം ചന്ദ്രശേഖരൻ, എം.എ. പത്മകുമാർ, ആർ. ഹരികുമാർ, സേവ്യർ ലോപ്പസ്, മനേഷ് രാജ്, മുത്തുകൃഷ്ണൻ, ചാല സുധാകരൻ, നദീറ സുരേഷ്, കൊഞ്ചിറവിള വിനോദ്, പ്രേം.ജി, എം. പ്രസാദ്, മണ്ണാംമൂല രാജൻ, ആർ. ലക്ഷ്മി, ഗായത്രി വി. നായർ, അനിത തുടങ്ങിയവർ പങ്കെടുത്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...