കേരളത്തിൽ കോൺഗ്രസിന്‍റെ പോക്ക് അപകടത്തിലേക്ക് ; ഉത്തരവാദി ഇപ്പോഴത്തെ നേതൃത്വo ,രാജ്മോഹൻ ഉണ്ണിത്താൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കേരളത്തിൽ കോൺഗ്രസിന്‍റെ പോക്ക് അപകടത്തിലേക്കെന്നും അതിന്‍റെ ഉത്തരവാദികൾ ഇപ്പോഴത്തെ നേതൃത്വമാണെന്നും തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. വിനാശകാലേ വിപരീത ബുദ്ധി എന്ന സ്ഥിതിയാണ്. ഒന്നര വർഷമായി പാർട്ടിയിൽ ഒരുതട്ടിലും പുന സംഘട ഉണ്ടായിട്ടില്ല. വീഴ്ചയുടെ കുറ്റവും പിതൃത്വവും ഈ നേതാക്കൾ ഏറ്റെടുക്കണമെന്നും ഉണ്ണിത്താൻ കണ്ണൂരിൽ പറഞ്ഞു.

ഉണ്ണിത്താൻ്റെ വാക്കുകൾ –
ഒന്നരവർഷമായിട്ടും കെപിസിസി പുനസംഘടന പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചു എന്നാൽ ഡിസിസികൾ പുനസംഘടിപ്പിച്ചില്ല.ബ്ലോക്ക് പ്രസിഡൻ്റുമാരേയും മണ്ഡലം പ്രസിഡൻ്റുമാരേയും ഇതുവരെ പുനസംഘടിപ്പിക്കാൻ സാധിച്ചിട്ടില്ല. അതിൻ്റെയൊക്കെ ഉത്തരവാദിത്തം ആർക്കാണെന്ന് വെച്ചാൽ അവരെല്ലാം മറുപടി പറയണം. കോൺ​ഗ്രസിൻ്റെ പോക്ക് അപകടത്തിലേക്കാണെന്ന് പറയാതെ നിർവാഹമില്ല. ബന്ധപ്പെട്ടവർ അടിയന്തരമായി പുനസംഘടന പൂർത്തിയാക്കണം. ഇല്ലെങ്കിൽ കാര്യങ്ങൾ അപകടത്തിലാവും. പാർട്ടിയുടെ താഴെത്തട്ട് വരെയുള്ള പുനസംഘടന പൂർത്തിയാക്കിയേ മതിയാവൂ. ഈ അവസ്ഥയ്ക്ക് കാരണം ഇപ്പോഴത്തെ സംസ്ഥാനത്തെ കോൺ​ഗ്രസ് നേതൃത്വമാണ്. ആ നേതൃത്വത്തിൽ ആരൊക്കെ ഉൾപ്പെടുന്നോ അവരെല്ലാം ഈ അവസ്ഥയ്ക്ക് മറുപടി പറഞ്ഞേ മതിയാവൂ.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...