മുലായത്തിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു : രാജ്‌നാഥ് സിംഗ് സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സമാജ്‌വാദി പാര്‍ട്ടി സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്‍റെ നില ഗുരുതരമായി തുടരുന്നു. ജീവന് രക്ഷാ മരുന്നുകളുടെ സഹായത്തോടെ അദ്ദേഹം ഇപ്പോഴും ക്രിട്ടിക്കല്‍ കെയര്‍ യൂണീറ്റിലാണെന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രി വെള്ളിയാഴ്ച പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

മൂത്രത്തിലെ അണുബാധയ്‌ക്കൊപ്പം രക്തസമ്മര്‍ദ്ദവും വര്‍ദ്ധിച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സ്ഥിതിയില്‍ പുരോഗതിയുണ്ടാകാത്തതിനെ തുടര്‍ന്ന് സിസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഇതിനിടെ, മുലായം സിങ്ങിന്‍റെ ആരോഗ്യനില അറിയാന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് മേദാന്ത ആശുപത്രിയിലെത്തി. അദ്ദേഹം ഇവിടെ വെച്ച്‌ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി മുലായം സിങിന്‍റെ ആരോഗ്യത്തെക്കുറിച്ച്‌ സംസാരിച്ചു. സഹാറ ഗ്രൂപ്പ് ഉടമ സുബ്രത റോയിയും ആശുപത്രിയിലെത്തിയിരുന്നു. രണ്ടു മണിക്കൂറിലേറെ അദ്ദേഹം ആശുപത്രിയില്‍ ചിലവഴിച്ചു. കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരിയും ദേശീയ പരിവര്‍ത്തന്‍ ദള്‍ പ്രസിഡന്‍്റ് ഡിപി യാദവും മുലായം ചികിത്സയില്‍ക്കഴിയുന്ന ആശുപത്രി സന്ദര്‍ശിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഖഫിൽ മുഖ്യമന്ത്രി നിലപാട് പറയുന്നില്ലെന്ന് സിപിഎം നേതാവ് പി. രാജീവ്

0
കൊച്ചി: വഖഫിൽ മുഖ്യമന്ത്രി നിലപാട് പറയുന്നില്ലെന്ന് സിപിഎം നേതാവ് പി....

മുത്തപ്പൻ പുഴയിലെ ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ നിലയിൽ

0
കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിലെ താൽക്കാലിക ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ...

നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നാക്കുപിഴ

0
തിരുവനന്തപുരം: സിനിമാ താരം നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി...

ഇന്റർവെല്ലിന് ശേഷം ശുചിമുറികൾക്ക് പൂട്ട് വീഴും ; കോഴിക്കോട്ടെ സ്കൂളിൽ റാഗിങ് തടയാൻ വിചിത്ര...

0
കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ്...