ആവശ്യമുള്ള സമയത്ത് ഉപയോഗിക്കാനുള്ളതാണ് ആയുധങ്ങൾ, രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടായാൽ വലിയ തീരുമാനങ്ങൾ എടുക്കാൻ മടിക്കരുത് : രാജ്‌നാഥ് സിംഗ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ആവശ്യമുള്ള സമയത്ത് ഉപയോഗിക്കാനുള്ളതാണ് ആയുധങ്ങളെന്നും, രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടായാൽ വലിയ തീരുമാനങ്ങൾ എടുക്കാൻ മടിക്കില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. പശ്ചിമബംഗാളിലെ സുക്‌ന സൈനിക കേന്ദ്രത്തില്‍ മുന്‍നിര സൈനികര്‍ക്കൊപ്പം ദസറ ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവരാത്രി പൂജകളുടെ ഭാഗമായുള്ള ശസ്ത്രപൂജയില്‍ പ്രതിരോധമന്ത്രി സൈനികരുടെ ആയുധങ്ങളുടെ പൂജകളില്‍ പങ്കെടുത്തു. ശസ്ത്രപൂജ ആയുധങ്ങള്‍ക്കുള്ള പൂജയാണ്. അവശ്യസമയത്ത് ഉപയോഗിക്കാനുള്ളവയാണ് ആയുധങ്ങള്‍. രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന ഘട്ടം വന്നാല്‍ ഈ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ നമ്മള്‍ മടിക്കില്ല. ആരെങ്കിലും നമ്മുടെ രാജ്യത്തെ അപമാനിക്കുകയോ, അതിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും കോട്ടം വരുത്തുകയോ ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഈ ആയുധങ്ങള്‍ പ്രയോഗിക്കാന്‍ നാം മടിക്കില്ല, രാജ്‌നാഥ് സിങ് പറഞ്ഞു. സ്വന്തം കുടുംബത്തേയും ജീവനെയും മറന്ന് മറ്റുള്ളവരുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ മുന്‍നിര സൈനികര്‍ പ്രത്യേകം പ്രശംസയര്‍ഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. 75 ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനുവേണ്ടി (ബി.ആര്‍.ഓ.) 2236 കോടിയുടെ പദ്ധതിയും അദ്ദേഹം സമര്‍പ്പിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...