പാക് തീവ്രവാദികള്‍ രജൗരി സെക്ടറിലൂടെ നുഴഞ്ഞുകയറ്റ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ജമ്മു : പാകിസ്ഥാന്‍ ഭീകരര്‍ ജമ്മു കശ്മീരിലെ രജൗരി സെക്ടറിലെ നിയന്ത്രണ രേഖവഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. സ്രോതസുകളില്‍ നിന്നുളള വിവര പ്രകാരം രജൗരി സെക്ടറിന് സമീപം പാകിസ്ഥാന്‍റെ നാല് ലോഞ്ചിംഗ് പാഡുകള്‍ ഉണ്ട്. കോട്ലി, ലാന്‍ജോട്ടെ, നികൈല്‍, ഖുയിരേട്ട എന്നിവിടങ്ങളിലെ ലോഞ്ചിംഗ് പാഡുകളിലൂടെ 25 മുതല്‍ 30 ഭീകരര്‍ വരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനാണ് പദ്ധതിയിടുന്നത്. ഈ സ്ഥലങ്ങളെല്ലാം രജൗരി സെക്ടറിന് മുന്നിലുള്ള പാക് അധീന കശ്മീരില്‍ ഉള്‍പ്പെടുന്നതാണ്. ഇവിടെ നിന്നാണ് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ക്കുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്.

ജെയ്ഷെ മുഹമ്മദ് , ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇതേതുടര്‍ന്ന് ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച്ച വൈകുന്നേരം രജൗരി ജില്ലയില്‍ തീവ്രവാദികള്‍ മൂന്ന് വീടുകളില്‍ അതിക്രമിച്ച് കയറി നാല് ഹിന്ദുക്കളെ കൊലപ്പെടുത്തിയിരുന്നു. ഈ ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്നലെ ഇതേ വീടിന് സമീപമുണ്ടായ സ്ഫോടനത്തില്‍ രണ്ട് കുട്ടികള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ചത്തെ ആക്രമണം രജൗരിയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. സുരക്ഷാ വീഴ്ച്ചയില്‍ നാട്ടുകാര്‍ പ്രാദേശിക ഭരണകൂടത്തെ കുറ്റപ്പെടുത്തി. മേഖലയുടെ അഡ്മിനിസ്ട്രേറ്റീവ് മേധാവി മനോജ് സിന്‍ഹ ഭീകരാക്രമണത്തെ അപലപിക്കുകയും ഇരകളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

0
റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി...

അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....