രാജ്പഥ് ഇന്നുമുതല്‍ കര്‍ത്തവ്യ പഥ് ; ഉദ്ഘാടനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി:രാജ്യ തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പാതയായ രാജ്പഥ് ഇന്നുമുതല്‍ കര്‍ത്തവ്യ പഥ് എന്ന് അറിയപ്പെടും. ഇന്ന് വൈകുന്നേരം 7 മണിക്ക് കര്‍ത്തവ്യപഥ്‌ന്റെ ഉദ്ഘാടനം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമാ അനാച്ഛാദനവും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിക്കും. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കിയാണ് കര്‍ത്തവ്യ പഥ് ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത അവന്യൂ പുതുക്കി പണിതത്. പൊതുജനങ്ങള്‍ക്കായി കാല്‍നടപാത, ശുചിമുറികള്‍ അടക്കം കൂടുതല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇതുവരെ രാജ്‍പഥ് എന്നറിയപ്പെട്ടിരുന്ന വീഥി കഴിഞ്ഞ ദിവസമാണ് പുനര്‍ നാമകരണം ചെയ്യാന്‍ എന്‍ഡിഎംസി ഔദ്യോഗികമായി തീരുമാനമെടുത്തത്. ചടങ്ങിന് മുന്നോടിയായി ദില്ലി നഗരത്തില്‍ 6 മണി മുതല്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട് കോളനി വാഴ്ചയുടെ ശേഷിപ്പുകള്‍ തുടച്ചുനീക്കി അടിമത്ത മനോഭാവം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമാണ് പേരുമാറ്റത്തിന് പിന്നിലെ കാരണം. ബ്രിട്ടിഷ് ഭരണകാലത്ത് ‘കിങ്‌സ്വേ’ എന്ന് അറിയപ്പെട്ടിരുന്ന ഈ രാജ് പഥാണ് ഇന്നുമുതല്‍ കര്‍ത്തവ്യ പഥായി അറിയപ്പെടുക. സ്വാതന്ത്ര്യത്തിനുശേഷം കിങ്‌സ്വേയുടെ ഹിന്ദി രൂപമായ രാജ്പഥ് എന്നായി മാറി. പേരിലെ ബ്രിട്ടിഷ് സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു ‘കര്‍ത്തവ്യപഥ്’ എന്നാക്കി മാറ്റിയത്.

13,500 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്റ്റ വികസന പദ്ധതികളുടെ ഭാഗമായാണു 608 കോടി രൂപ ചിലവഴിച്ച ഇന്ത്യ ഗേറ്റ്, വിജയ് ചൗക്ക് പ്രദേശങ്ങള്‍ മോടിപിടിപ്പിക്കാനുള്ള പദ്ധതി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആരംഭിച്ചത്. പുല്‍മൈതാനങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനവുമുണ്ട്. ഇരുവശങ്ങളിലായുള്ള  രണ്ട് കനാലുകള്‍ക്ക് മുകളിലായി 16 പാലങ്ങളാണ് ഉള്ളത്. സന്ധ്യയായാല്‍ ദീപാലാങ്കരങ്ങളും മറ്റൊരാകര്‍ഷണമാണ്. കൂടാതെ ഇന്ത്യാഗേറ്റിന് മുന്നില്‍ 28 അടി ഉയരമുള്ള നേതാജി സുഭാഷ് ചന്ദ്രബോസിന്റെ  പൂര്‍ണകായ പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...