നാദാപുരം പോലീസിന്റെ വണ്ടി അമിതവേഗത്തിന് 2014 മുതല്‍ കരിമ്പട്ടികയില്‍ ; ഏമാന്‍മാര്‍ പെറ്റി അടിക്കാന്‍ ഇറങ്ങുന്നത് ഈ വണ്ടിയില്‍

For full experience, Download our mobile application:
Get it on Google Play

നാദാപുരം: നിയമലംഘനത്തിന് നടപടി നേരിട്ട പോലീസ് വാഹനം നാദാപുരം കണ്‍ട്രോള്‍ റൂമില്‍. വടകര റൂറല്‍ പരിധിയിലെ നാദാപുരം പോലീസ് സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂമിലാണ് തിരുവനന്തപുരം, കണ്ടന്നൂര്‍ ആര്‍.ടി ഓഫിസില്‍ ബ്ലാക്ക് ലിസ്റ്റില്‍പെട്ട വാഹനം ഓടുന്നത്. അമിതവേഗത്തിന് 2014 മുതല്‍ ഈ വാഹനം ആര്‍.ടി.ഒ.യുടെ കരിമ്പട്ടികയിലാണെന്നാണ് ആര്‍.ടി.ഒ യുടെ ആപ്പായ എം. പരിവാര്‍ രേഖകളില്‍ ഉള്ളത്. നാദാപുരം പോലീസ് സേറ്റഷനില്‍ ഉപയോഗത്തിലുള്ള പല വാഹനങ്ങളും ഏറെ പഴക്കംചെന്നവയാണ്. ഇതിനിടയിലാണ് ഈ വാഹനവും നാദാപുരത്തെത്തിയിരിക്കുന്നത്. വൈപ്പര്‍, സൈഡ് ഗ്ലാസുകള്‍ ഇല്ലാത്തത്, തേഞ്ഞുതീരാറായ ടയര്‍, ബാറ്ററി പ്രശ്നം, തള്ളി നീക്കേണ്ടത് എന്നിങ്ങനെ ഇവിടെയുള്ള വാഹനങ്ങളധികവും പരാധീനതകള്‍ നിറഞ്ഞതാണ്.

ഇത്തരം വാഹനങ്ങള്‍ ഉപയോഗിച്ചാണ് നാദാപുരത്ത് പോലീസിന്റെ പ്രവര്‍ത്തനം. വാഹന പരിശോധനക്കിറങ്ങുന്ന വാഹനങ്ങളില്‍ പലതും മോട്ടോര്‍ വകുപ്പിന്റെ നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് കാണിച്ച്‌ അരൂരിലെ ഒരു ഓട്ടോ ഡ്രൈവര്‍ വാഹനത്തിന്റെ രേഖകള്‍ സഹിതം സമൂഹ മാധ്യമത്തില്‍ കുറിപ്പ് ഇറക്കിയതോടെയാണ് പോലീസ് വാഹനങ്ങളുടെ നിയമലംഘനങ്ങളും ചര്‍ച്ചയായത്.

വാഹന പരിശോധനയുടെ പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍തന്നെ നിയമലംഘനം നടത്തുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. പലസ്ഥലത്തും അപകട വളവിലും മറ്റും നിര്‍ത്തിയിട്ടാണ് പോലീസ് വാഹന പരിശോധന നടത്തുന്നതെന്നും വളവും വീതി കുറഞ്ഞതുമായ റോഡില്‍ പോലീസ് വാഹനം നിര്‍ത്തിയിടുന്നതുകൊണ്ട് മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പ്രയാസം സൃഷ്ടിക്കുകയും അപകടത്തിനിടയാക്കുകയും ചെയ്യുന്നതായും നാട്ടുകാര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...