അക്ഷരങ്ങൾ തെളിക്കുന്ന വഴിയാണ് സുഗമവും സുതാര്യവുമെന്ന് രാജു എബ്രഹാം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: അക്ഷരങ്ങൾ തെളിക്കുന്ന വഴിയാണ് സുഗമവും സുതാര്യവുമെന്ന് മുൻ എം.എൽ.എ. രാജു എബ്രഹാം പറഞ്ഞു. വായനയിലൂടെ മാത്രമേ ഈ മാർഗം കണ്ടെത്താനാവുകയുള്ളു. ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന എട്ടാമത് എജ്യു ഫെസ്റ്റ് -പുസ്തകമേളയുടെ രണ്ടാം ദിനം പ്രതിഭാ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി വൈസ് ചെയർമാൻ ജേക്കബ് എം. എബ്രഹാം അധ്യക്ഷത വഹിച്ചു. കൺവീനർ ജിനോയ് ജോർജ് പ്രസംഗിച്ചു. വിവിധ ഇനങ്ങളിൽ സംസ്ഥാന തലത്തിൽ പ്രതിഭ തെളിയിച്ച ജോയൽ എബി മാമ്മൻ, ഗ്രീഷ്മ രാജേഷ്‌കുമാർ, ആർദ്ര മേരി ആൽഫാ, അലീന ലിനോയ്, ഐറിൻ സാറാ തോമസ്, എം.ആദിത്യ, മാളവിക വിജയൻ, ഫെബിന ഫിനോസ്, നയന സൂസൻ ഫിലിപ്പ് എന്നിവരെ മെഡലുകൾ അണിയിച്ച് അനുമോദിച്ചു. വെള്ളിയാഴ്ച രാവിലെ 11-ന് ദേശീയോഗ്രഥന സമ്മേളനം നടക്കും. ആന്റോ ആന്റണി എം.പി.ഉദ്‌ഘാടനം ചെയ്യും. ഇൻഡോ പാക്ക് യുദ്ധത്തിൽ പങ്കെടുത്ത ഐ.എൻ.എസ്. ഖുക്രി കപ്പലിലെ നാവികൻ ടി.ജെ.രാജശേഖരൻ നായരെ ആദരിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...