Tuesday, April 23, 2024 8:36 pm

രാജ്യസഭാ തിരഞ്ഞെടുപ്പ് ; 4 സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ‍ഡൽഹി : രാജ്യത്ത് ഒഴിവുള്ള 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 15 സംസ്ഥാനങ്ങളിൽ 57 സീറ്റുകൾ ഒഴിവുണ്ടെങ്കിലും രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലാണ് കനത്ത മത്സരം നടക്കുന്നത് . നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ വിവിധ പാർട്ടികളുടെ പ്രതിനിധികളെ മറ്റ് സീറ്റുകളിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കും.

20 സീറ്റുകൾ വരെ നേടുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് 8 സീറ്റുകൾ ഉറപ്പിക്കുന്നു. വൈഎസ്ആർ കോൺഗ്രസ് (4), സമാജ്‍വാദി പാർട്ടി (3), ഡിഎംകെ (3), ബിജെഡി (3), ആർജെഡി (2), ആം ആദ്മി പാർട്ടി (2), അണ്ണാ ഡിഎംകെ (2), ടിആർഎസ് (2), ജെഡിയു (1), ശിവസേന (1), എൻസിപി (1), ജെഎംഎം (1) എന്നിങ്ങനെയാണ് ഉറപ്പായ സീറ്റുകൾ.

രാജസ്ഥാനിലും ഹരിയാനയിലും കോൺഗ്രസ് വിജയിക്കുമെന്ന് പ്രതീക്ഷിച്ച സീറ്റുകളിൽ ബിജെപി സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. മറുകണ്ടം ചാടാതിരിക്കാൻ കഴിഞ്ഞയാഴ്ച ഛത്തീസ്ഗഡിലെ റിസോർട്ടിലേക്ക് മാറ്റിയ എം.എൽ.എമാരെ ഇന്നലെയാണ് കോൺഗ്രസ് ഹരിയാനയിലേക്ക് തിരികെ കൊണ്ടുവന്നത്. സംസ്ഥാന സ്ഥാനാർത്ഥി അജയ് മാക്കനെ വിജയിപ്പിക്കാനുള്ള അംഗബലം (31) കോൺഗ്രസിന് ഉണ്ടെങ്കിലും വിമത നേതാവ് കുൽദീപ് ബിഷ്ണോയി തങ്ങൾക്ക് വോട്ട് ചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാൽ കുൽദീപിനെ രാഹുൽ ഗാന്ധി അനുനയിപ്പിച്ചെന്നും അദ്ദേഹം ഒപ്പം നിൽക്കുമെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നിയിൽ കലാശക്കൊട്ടിന് ഗതാഗത ക്രമീകരണം ഏർപ്പെടുത്തും

0
കോന്നി : പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നി നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ...

ഇന്റർനാഷണൽ മലയാളി കൗൺസിൽ ( ഐഎംസി ) ലോഗോ പ്രകാശനം ചെയ്തു

0
കൊച്ചി : ഇന്റർനാഷണൽ മലയാളി കൗൺസിൽ ( ഐഎംസി ) ലോഗോ...

സാമൂഹ്യ നീതി , സാമ്പത്തിക നീതി എന്നിവ ഉറപ്പിക്കാൻ കോൺഗ്രസിനെ കഴിയു ; മല്ലികാർജ്ജുൻ...

0
ചെങ്ങന്നൂർ: ഭരണഘടനയെ സംരക്ഷിക്കാനും ജനാധിപത്യം നിലനിർത്താനും മതേതരത്വം സംരക്ഷിക്കാനും ന്യൂനപക്ഷങ്ങളുടെ അവകാശം...

പത്രിക തള്ളിയതിന് പിന്നാലെ സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കാണാനില്ല

0
അഹമ്മദാബാദ്: സൂറത്തിലെ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി...