രാജ്യസഭാ എംപി രാഘവ് ഛദ്ദക്ക് പഞ്ചാബ് പോലീസ് നൽകിയിരുന്ന ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ പിൻവലിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുമായുള്ള (എഎപി) ഭിന്നത വർധിച്ചതിന് പിന്നാലെ രാജ്യസഭാ എംപി രാഘവ് ഛദ്ദക്ക് പഞ്ചാബ് പോലീസ് നൽകിയിരുന്ന ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ പിൻവലിച്ചു. പഞ്ചാബിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എഎപി എംപിയായ ഛദ്ദയ്ക്ക് സംസ്ഥാന സർക്കാർ ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഈ സുരക്ഷ പിൻവലിച്ചതായി പഞ്ചാബ് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ഔപചാരികമായ കേന്ദ്ര സുരക്ഷാ ക്രമീകരണം നിലവിൽ വരുന്നതുവരെ അദ്ദേഹത്തിന് സുരക്ഷ ഒരുക്കാൻ ഡൽഹി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഛദ്ദയും ആം ആദ്മി പാർട്ടി നേതൃത്വവും തമ്മിലുള്ള ഭിന്നത മൂർച്ഛിക്കുന്നതിനിടെയാണ് സുരക്ഷ പിൻവലിച്ചത്.

പാർട്ടി അടുത്തിടെ അദ്ദേഹത്തെ രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പാർലമെന്റിൽ പഞ്ചാബിലെ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് ഒഴിവാക്കുകയും കേന്ദ്രത്തിനെതിരെ ആക്രമണാത്മക നിലപാട് സ്വീകരിക്കുന്നതിനുപകരം ‘സോഫ്റ്റ് പിആർ’ നടത്തുകയും ചെയ്തതായി എഎപി നേതാക്കൾ ആരോപിച്ചു.ആരോപണങ്ങൾ വെറും നുണകളാണെന്ന് പറഞ്ഞ് രാഘവ് ചദ്ദ തള്ളിക്കളയുകയായിരുന്നു. തടസങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ പൊതുപ്രശ്നങ്ങൾ ക്രിയാത്മകമായി ഉന്നയിക്കുക എന്നതാണ് ഒരു പാർലമെന്റ് അംഗം എന്ന നിലയിലുള്ള തന്റെ ദൗത്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്റെ പാർലമെന്ററി റെക്കോർഡ് അതിന് തെളിവാണെന്നും ഗൗരവകരമായ ചർച്ചകളിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വാദിച്ചു.കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ ഛദ്ദ വിമർശനങ്ങൾക്ക് മറുപടി നൽകുന്നുണ്ട്. “ശബ്ദമുയർത്തിയതിന് നൽകേണ്ടി വന്ന വില” എന്ന തലക്കെട്ടിലുള്ള വീഡിയോ ഉൾപ്പെടെ, പാർലമെന്റിലെ തന്റെ ഇടപെടലുകൾ അദ്ദേഹം പങ്കുവെച്ചു. “എന്റെ ജോലി സംസാരിക്കട്ടെ” എന്നാണ് ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...