ജീവനക്കാരുടെ കുറവ് മൂലം ജയിലുകളിൽ അന്തേവാസികൾ 21 മണിക്കൂറോളം അഴിക്കുള്ളിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: ജയിലുകളിൽ ജീവനക്കാരുടെ കുറവുകാരണം അന്തേവാസികൾ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാനുള്ള സാധ്യത മുൻനിർത്തി പരമാവധി സമയം ലോക്കപ്പിലിടുന്നു. ജയിൽനിയമപ്രകാരമുള്ള ജീവനക്കാരുടെ കുറവാണ് ജയിൽചട്ടങ്ങൾ പാലിക്കാതെയുള്ള ലോക്കപ്പിലേക്ക് നയിക്കുന്നത്. മിക്ക ജയിലുകളിലും പാർപ്പിക്കാവുന്ന പരമാവധി അന്തേവാസികളുടെ ഇരട്ടിയോളം പേരുണ്ട്. ജീവനക്കാരാകട്ടെ ആവശ്യമുള്ളതിലും പകുതി മാത്രം. തൃശ്ശൂരിലെ സെൻട്രൽ ജയിലിൽ അന്തേവാസികളുടെ ആകെ ശേഷി 550 ആണ്. എന്നാൽ ഇപ്പോഴുള്ളത് 1167 പേരാണ്. ആറു അന്തേവാസിക്ക് ഒരു ജീവനക്കാരൻ എന്ന ജയിൽ നിയമപ്രകാരം 200 ജീവനക്കാർ വേണം. ഇപ്പോൾ ജീവനക്കാർ 140 ആണ്. ഇവരിൽ പത്തു പേർ ദീർഘകാല അവധിയിലാണ്. ഒരു ഷിഫ്റ്റിൽ പരമാവധി 40 പേരാണ് ഉണ്ടാകുക. ഇവരിൽ 15 പേരോളം ഒാഫീസിലും മറ്റു ജോലികളിലുമായിരിക്കും.

വെറും 25 പേരാണ് ഒരു സമയം 1167 അന്തേവാസികളെ നിയന്ത്രിക്കേണ്ടത്. എല്ലാവരേയും തുറന്നുവിടുന്നതോടെ അന്തേവാസികൾ സംഘടിച്ച് ക്രമസമാധാന പ്രശ്നം ഉണ്ടാക്കിയേക്കാമെന്നതിനാലാണ് ലോക്കപ്പ് സമയം ദീർഘിപ്പിച്ചത്. ജയിലുകളിൽ 40 ശതമാനത്തോളം വിചാരണത്തടവുകാരാണ്. അവരെയാണ് ലോക്കപ്പിൽ ദീർഘസമയം ഇടുന്നത്. പ്രശ്നസാധ്യതയുള്ളവരേയും കാപ്പാതടവുകാരേയും ദീർഘനേരം ലോക്കപ്പിലിടുന്നുണ്ട്. രാവിലേയും ഉച്ചയ്ക്കും വൈകീട്ടും ഭക്ഷണ സമയത്ത് ഒരു മണിക്കൂർ മാത്രമാണ് ലോക്കപ്പിന് പുറത്തിറക്കുന്നത്. എല്ലാവരേയും ഒരുമിച്ച് പുറത്തിറക്കാറുമില്ല. ഇതോടെ അന്തേവാസികളെ 21 മണിക്കൂർ പൂട്ടിയിടുന്നെന്ന പരാതിയും ഉയരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...