ഉപാധ്യക്ഷനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ്​ രാജ്യസഭ തള്ളി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യസഭ ഉപാധ്യക്ഷനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ്​ രാജ്യസഭ തള്ളി. 47 അംഗങ്ങള്‍ ഹരിവംശ്​ സിങ്ങിനെതിരെ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ആണ് തള്ളിയത്​. സഭാചട്ട പ്രകാരം നോട്ടീസ് അനുവദിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനെ നടപടി.

വിവാദ കാര്‍ഷിക ബില്ലില്‍ വോ​ട്ടെടുപ്പ്​ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ പക്ഷപാതപരമായി പ്രവര്‍ത്തിച്ചുവെന്നതാണ്​ ഉപാധ്യക്ഷനെതിരാ‍യ അവിശ്വാസ പ്രമേയ നോട്ടീസില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. വോ​ട്ടെടുപ്പ്​ ആവശ്യപ്പെട്ടിട്ടും തിരക്കിട്ട്​ ബില്‍ പാസാക്കാനാണ്​ ഉപാധ്യക്ഷന്‍ ശ്രമിച്ചത്. ബോധപൂര്‍വം സുരക്ഷ ഉദ്യോഗസ്​ഥരെ രാജ്യസഭക്കുള്ളില്‍ അണിനിരത്തി. പ്രതിപക്ഷാംഗങ്ങള്‍ക്ക്​ സംസാരിക്കാന്‍ വേണ്ടത്ര സമയം നല്‍കിയില്ലെന്നും​ നോട്ടീസില്‍ കുറ്റപ്പെടുത്തിയിരുന്നു. രാജ്യസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്​ നല്‍കുന്നത്.

അതേസമയം, കര്‍ഷക ബില്‍ ചര്‍ച്ചക്കിടെ രാജ്യസഭയില്‍ പ്രതിഷേധിച്ച കേരള എം.പിമാര്‍ അടക്കം എട്ട് പേരെ അധ്യക്ഷന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. കേരളീയരായ കെ.കെ. രാഗേഷ്, എളമരം കരീം (സി.പി.എം), ഡെറിക് ഒബ്രിയാന്‍, ദോല സെന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), രാജു സതവ്, റിപുന്‍ ബോറ, സഈദ് നാസിര്‍ ഹുസൈന്‍ (കോണ്‍ഗ്രസ്), സഞ്ജയ് സിങ് (എ.എ.പി) എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സഭാ നടപടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒരാഴ്ചത്തേക്കാണ് അച്ചടക്ക നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...