രാജി വെച്ച സീറ്റ് തിരികെ ലഭിക്കുമോ ; രാജ്യസഭാ തെരഞ്ഞെടുപ്പ് നാളെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. എല്‍.ഡി.എഫ് സ്ഥാനാർത്ഥിയായി ജോസ്.കെ.മാണി തന്നെയാണ് മത്സരിക്കുന്നത്. ശൂരനാട് രാജശേഖരനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. നിലവിലെ അംഗബലത്തില്‍ എല്‍.ഡി.എഫിന് വിജയം ഉറപ്പാണ്. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേക്കേറിയപ്പോഴാണ് ജനുവരി 11ന് ജോസ്.കെ.മാണി രാജ്യസഭാംഗത്വം രാജിവെച്ചത്.

2024 വരെ കാലാവധി ബാക്കി നില്‍ക്കുമ്പോഴായിരുന്നു രാജി. ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ജോസ് കെ.മാണിക്ക് തന്നെ നല്‍കാനായിരുന്നു എല്‍ഡിഎഫ് തീരുമാനം. 99 നിയമസഭാംഗങ്ങളുള്ള എല്‍.ഡി.എഫിന് വിജയം ഉറപ്പാണ്. 41 അംഗങ്ങളുള്ള യുഡിഎഫ് ഡോ.ശൂരനാട് രാജശേഖരനെ സ്ഥാനാർത്ഥിയാക്കി. രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ നിയമസഭാ സമുച്ചയത്തിലെ പ്രത്യേക പോളിംഗ് ബൂത്തിലായിരിക്കും എം.എല്‍.എമാര്‍ വോട്ടു രേഖപ്പെടുത്തുക.

5 മണിക്കാണ് വോട്ടെണ്ണല്‍. കൊവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നവരുമായ എം.എല്‍.എമാര്‍ക്ക് വോട്ടുചെയ്യുന്നതിന് പ്രത്യേക സജ്ജീകരണമൊരുക്കും. നിയമസഭാ സെക്രട്ടറിയാണ് വരാണാധികാരി. 140 എം.എല്‍.എമാരില്‍ 71 പേരുടെ പിന്തുണ ലഭിക്കുന്നയാള്‍ വിജയിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീർഘകാല യുറേനിയം വിതരണ കരാറിൽ ഇന്ത്യയും ഉസ്‌ബെക്കിസ്താനും ഒപ്പുവെച്ചു

0
താഷ്‌കന്റ്‌: ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് കരുത്തുപകരുന്ന സുപ്രധാനമായ ദീർഘകാല യുറേനിയം വിതരണ...

വിലങ്ങാട് കാട്ടുപോത്ത് ആക്രമണം ; സുനിലിന്റെ മരണത്തിന് പിന്നാലെ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ...

0
കോഴിക്കോട് : വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ആക്രമണകാരിയായ...

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുക്കി വിട്ടതിന്...

0
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം...

ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്

0
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ 'ശുദ്ധീകരണ' പൂജ...