കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു. എല്‍ഡിഎഫിലെ വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, യുഡിഎഫിലെ പി വി അബ്ദുല്‍ വഹാബ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം വെള്ളിയാഴ്ച മൂന്നുവരെയായിരുന്നു. ഈ മൂന്നുപേരും മാത്രമാണ് പത്രിക നല്‍കിയത്. അതിനാല്‍ വരണാധികാരിയായ നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്ണന്‍ നായര്‍ മൂന്നുപേരെയും തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.

140 അംഗ നിയമസഭയില്‍ നിലവില്‍ 131 എംഎല്‍എമാര്‍ക്കാണ് വോട്ടവകാശമുള്ളത്. നാലുപേര്‍ മരിച്ചു, മൂന്നുപേര്‍ രാജിവെയ്ക്കുകയും ചെയ്തിരുന്നു. രണ്ടുപേര്‍ക്ക് വോട്ടവകാശമില്ല. ഈ കക്ഷിനില വെച്ച് എല്‍ഡിഎഫിന് രണ്ടുപേരെയും യുഡിഎഫിന് ഒരാളെയും തെരഞ്ഞെടുക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...