എതിരാളികളില്ല, മത്സരമില്ല : റഹീമും സന്തോഷ് കുമാറും ജെബി മേത്തറും രാജ്യസഭാംഗങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് നിന്നുള്ള മൂന്ന് രാജ്യസഭാ ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി എ എ റഹീമും സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ പി സന്തോഷ് കുമാറുമാണ് ഇടതുപക്ഷത്ത് നിന്നുള്ള അംഗങ്ങള്‍. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറാണ് കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം. മൂന്ന് സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. എന്നാല്‍ മൂന്ന് പേര്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചതും. ഇതോടെ മൂന്ന് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് ഇവരെ വിജയികളായി പ്രഖ്യാപിച്ചത്.

തെരെഞ്ഞെടുപ്പിന്റെ ആവശ്യമില്ലാത്തതിനാല്‍ മൂന്നു പേരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യസഭയിലേക്ക് തെരെഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. എ എ റഹിം കേരള സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍, കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്‌എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

നിലവില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. എറണാകുളം സ്വദേശിനിയായ ജെബി മേത്തര്‍ ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്സണാണ്. നിലവില്‍ എഐസിസി അംഗവും കെപിസിസി സെക്രട്ടറിയുമാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറിയാണ്. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ് സന്തോഷ് കുമാര്‍. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം, എഐവൈഎഫ് ദേശീയ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി ചുമതല വഹിച്ചിട്ടുണ്ട്. 2011ല്‍ ഇരിക്കൂര്‍ അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...