ബംഗളൂരു : ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിന് നേരെ കഴിഞ്ഞ ദിവസം മഷിയെറിഞ്ഞ സംഭവം അതീവ ഗുരുതരമെന്ന് കര്‍ഷക സംഘടന നേതാക്കള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ ടികായത്തിന് ഇസെഡ് പ്ലസ് സുരക്ഷ നല്‍കണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനാ നേതാക്കള്‍ രംഗത്ത് എത്തി. ടികായത്തിന് നേരെ മഷിയെറിയാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പ്രത്യേക സുരക്ഷ നല്‍കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗളൂരുവില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ടികായത്തിന് നേരെ ആളുകള്‍ മഷിയെറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ ആവശ്യപ്പെട്ടത്.
കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായി നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തിയതിന് പിന്നാലെയാണ് ജനങ്ങള്‍ കര്‍ഷക സംഘടനാ നേതാക്കള്‍ക്ക് നേരെ തിരിഞ്ഞത്. കര്‍ണാടക രാജ്യ രൈത്ത് സംഘ നേതാവ് കോഡിഹള്ളി ചന്ദ്രശേഖര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനായി ചിലരില്‍ നിന്ന് പണം വാങ്ങിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
പണം വാങ്ങി വ്യാപകമായി തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായതോടെയാണ് ജനങ്ങള്‍ രോഷാകുലരായത്. തുടര്‍ന്ന് ഇവര്‍ ചന്ദ്രശേഖറിനെതിരെ ആക്രമണം അഴിച്ചുവിട്ടു. ഇതില്‍ വിശദീകരണം നല്‍കാന്‍ ബംഗളൂരുവില്‍ എത്തിയതായിരുന്നു ടികായത്. എന്നാല്‍ ടികായത്തിനെ കണ്ടതോടെ ആളുകള്‍ അക്രമാസക്തരായി. തുടര്‍ന്ന് ടികായത്തിന് നേരെ മഷിയേറും നടത്തി.