റാന്നി : തെരുവുനായയുടെ കടിയേറ്റ് ആറു പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച രാവിലെ പത്തോടെ അങ്ങാടി പേട്ട ജങ്ഷന് സമീപത്താണ് സംഭവം. റോഡിലൂടെ പോയ യാത്രക്കാരെയാണ് പട്ടി ആക്രമിച്ചത്. ഉന്നക്കാവ് കുറ്റിയില്‍ പാറക്കല്‍ രാജേഷ് (42), പുല്ലൂപ്രം വെട്ടിമേലേല്‍ ഏബ്രഹാം (51), റാന്നി കിഴക്കേ പറമ്പില്‍ സ്വാമി (67), കുമ്പളാംപൊയ്ക തൊട്ടിയില്‍ ജോയിമാത്യു (68), അങ്ങാടി ഗ്രാമപഞ്ചായത്ത് ജീവനക്കാരായ കൂടല്‍ ആനന്ദ ഭവനില്‍ ആരതി(41), ഇടകടത്തി കാവുങ്കല്‍ സിനി ജേക്കബ് (41) എന്നിവര്‍ക്കാണ് പരുക്ക്. ഇവര്‍ക്ക് താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.
റാന്നിയില്‍ തെരുവ് നായയുടെ ആക്രമണം ; ആറോളം പേര്‍ക്ക് കടിയേറ്റു
RECENT NEWS
Advertisment