മുംബൈ : നൈജീരിയക്കാരന്‍ തെക്കന്‍ മുംബൈയില്‍ വഴിയാത്രക്കാര്‍ക്കുനേരെ കത്തിവീശി. മുംബൈയില്‍ ചര്‍ച്ച്‌ഗേറ്റില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വഴിയാത്രക്കാരായ 8 പേര്‍ക്ക് പരിക്കേറ്റു. ടാറ്റ ഗാര്‍ഡനിനടുത്താണ് സംഭവമെന്ന് പോലിസ് അഡിഷണല്‍ കമ്മീഷണര്‍ ദിലീപ് സാവന്ത് പറഞ്ഞു. 50 വയസ്സുള്ള ജോണ്‍ എന്നയാളാണ് അക്രമി. ഒരു സ്ത്രീയോടൊപ്പം ഇരിക്കുകയായിരുന്ന ഇയാള്‍ പൊടുന്നനെ ചാടി എഴുന്നേറ്റ് കത്തിവീശുകയായിരുന്നുവത്രെ. എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. അതില്‍ ഒരാളുടെ നില ഗുരുതരമാണ്. സംഭവം റിപോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ പോലിസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. പ്രകോപനത്തിന് കാരണം വ്യക്തമല്ല.
തെക്കന്‍ മുംബൈയില്‍ വഴിയാത്രക്കാര്‍ക്കുനേരെ കത്തിവീശി നൈജീരിയക്കാരന്‍
RECENT NEWS
Advertisment