മെസേജുകളിലും കത്തുകളിലും ഭീഷണിയില്ല , പ്രണയം മാത്രമെന്ന് പൊലീസ് ; രാഖിശ്രീയുടെ ആത്മഹത്യയിൽ അടിമുടി ദുരൂഹത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ 10–ാം ക്ലാസ് വിദ്യാർത്ഥിനി രാഖിശ്രീ തൂങ്ങിമരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിനെതിരെ പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസുകാരനെതിരെയായിരുന്നു കുടുംബം പരാതി നൽകിയത്. യുവാവ് മകളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ശല്യം ചെയ്തിട്ടുണ്ടെന്നുമാണ് രാഖിശ്രീയുടെ അച്ഛൻ ആരോപിച്ചത്. എന്നാൽ, ആരോപണ വിധേയനായ യുവാവ് രാഖിശ്രീയെ ഭീഷണിപ്പെടുത്തിയതിന് മതിയായ തെളിവുകൾ ഇല്ലെന്നാണ് പോലീസ് പറയുന്നത്.

യുവാവ് പെൺകുട്ടിക്ക് അയച്ച മൊബൈൽ സന്ദേശങ്ങളും നൽകിയ കത്തുകളും പരിശോധിച്ചതിൽ നിന്നും ഭീഷണിയുടെ സ്വഭാവം അവയിൽ ഇല്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ മതിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ യുവാവിനെതിരെ കേസെടുക്കാൻ കഴിയുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മകളുടെ മരണത്തിൽ യുവാവിന് പങ്കുണ്ടെന്നും ഇയാളുടെ ഭീഷണിയെ തുടർന്നാണ് രാഖിശ്രീ ആത്മഹത്യ ചെയ്തതെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്.

യുവാവ് തന്റെ മകളെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും അച്ഛൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി രാഖിശ്രീ ആർ.എസ് (16) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് – ശ്രീവിദ്യ ദമ്പതികളുടെ മകളാണ് മരിച്ച രാഖിശ്രീ. കഴിഞ്ഞ ദിവസം പുറത്ത് വന്ന 10–ാം ക്ലാസ് പരീക്ഷാ ഫലത്തില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി തിളക്കമാർന്ന വിജയം നേടിയിരുന്നു.

ഈ കഴിഞ്ഞ ദിവസം പുറത്ത് വന്ന 10–ാം ക്ലാസ് പരീക്ഷാ ഫലത്തില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി കുടുംബത്തിന്റെ അഭിമാനമായി നിന്ന മകൾ പെട്ടെന്ന് ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് ബന്ധുക്കൾ. രാഖിശ്രീ ഉൾപ്പെടെ വിജയിച്ച കുട്ടികളെല്ലാം ഇന്നലെ സ്കൂളിൽ എത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാഖിശ്രീയുടെ മാതാപിതാക്കളുടെ ആരോപണം യുവാവിന്റെ ബന്ധുക്കൾ തള്ളിക്കളയുന്നു.

ഇരുവരും പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ഈ ബന്ധത്തിൽ രാഖിശ്രീക്ക് എതിർപ്പ് ഇല്ലായിരുന്നുവെന്നും യുവാവിൻ്റെ അമ്മയും സഹോദരിയും പറയുന്നു. യഥാർത്ഥത്തിൽ ഈ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നത് രാഖിശ്രീയുടെ മാതാപിതാക്കൾക്കാണെന്നാണ് ഇവർ പറയുനന്ത. അവർ പെൺകുട്ടിയെ ഇതു സംബന്ധിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നും യുവാവിൻ്റെ ബന്ധുക്കൾ ആരോപിക്കുന്നു. ഇതിൽ മനംനൊന്താണ് രാഖിശ്രീ ആത്മഹത്യ ചെയ്തതെന്നാണ് അവർ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; ഇന്നലെയും വൈദ്യുതി നിയന്ത്രിക്കപ്പെട്ടു

0
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെയും പവര്‍കട്ട് ഉണ്ടായിരുന്നു. സ്വയം...

മാസപ്പടി കേസ് ; എജി തിങ്കളാഴ്ച സര്‍ക്കാരിന് നിയമോപദേശം നല്‍കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ എജി തിങ്കളാഴ്ചയോടെ സര്‍ക്കാരിന് നിയമോപദേശം നല്‍കും. അമേരിക്കയിലുള്ള...