പാലാ: കെ.എസ്.ആർ.ടി.സി ഡിപ്പോ കവാടത്തിൽ അന്തർ സംസ്ഥാന തൊഴിലാളി വാഹനമിടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അപകടം സൃഷ്ടിച്ച് നിർത്താതെ പോയ വാഹനം തിരിച്ചറിഞ്ഞു. പാലാ-കാസർകോട് റൂട്ടിൽ സർവിസ് നടത്തുന്ന പാലാ ഡിപ്പോയിലെ എ.ടി.സി 233 നമ്പർ കെ.എസ്.ആർ.ടി.സി മിന്നൽ ബസാണ് അപകടമുണ്ടാക്കിയതെന്ന് സ്ഥിരീകരിച്ചു. ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അപകടം നടന്ന വിവരം ഡ്രൈവർ അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
ഇടിച്ച വാഹനം ഏതെന്ന് അറിയാഞ്ഞതിനെ തുടർന്ന് അമ്പതിലേറെ വാഹനങ്ങളിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തിയതിനെ തുടർന്നാണ് കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് അപകടം. അപകടത്തിൽ തമിഴ്നാട് ഉശിലംപെട്ടി പുതുപ്പെട്ടി സ്വദേശി മഹാലിംഗം (രാജേഷ് -32) തൽക്ഷണം മരിച്ചു. പാലാ സ്റ്റാൻഡിലേക്ക് വന്നതും പോയതുമായ എല്ലാ ബസുകളിലും പരിശോധന നടത്തി. ഈ സമയത്ത് കാസർകോടിന് സർവിസ് നടത്തിയ മിന്നൽബസിൽ പരിശോധന നടത്താൻ കഴിഞ്ഞിരുന്നില്ല. ബസ് തിരികെ പാലാ ഡിപ്പോയിലെത്തിയ ശേഷം നടത്തിയ ഫോറൻസിക് പരിശോധനയിലാണ് ടയറിൽ രക്തത്തിന്റെ അംശം കണ്ടെത്തിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























