തിരുവനന്തപുരം: ചിറയിന്‍കീഴില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനു പോലീസ്. രാഖിശ്രീയെ ഒരാള്‍ ശല്യം ചെയ്തിരുന്ന കാര്യം അറിഞ്ഞതോടെയാണ് കൂടുതല്‍ അന്വേഷണത്തിനു പോലീസ് തയ്യാറാകുന്നത്. കഴിഞ്ഞ ദിവസം വന്ന 10-ാം ക്ലാസ് പരീക്ഷാ ഫലത്തില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ഈ വിദ്യാര്‍ത്ഥിനിയെ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് രാഖിശ്രീ. ചിറയിന്‍കീഴ് കൂന്തള്ളൂര്‍ പനച്ചുവിളാകം രാജീവ് – ശ്രീവിദ്യ ദമ്പതികളുടെ മകളാണ്. മരണം വിവാദമായി തുടരുന്നതിന്നിടെയാണ് പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്ന ആളുടെ കാര്യം വീട്ടുകാര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. രാഖിയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു ശല്യം തുടരുന്നതിന്നിടെയാണ് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കാണുന്നതും.





























