ദനഹാത്തിരുന്നാളിനോടനുബന്ധിച്ച് പാലാ വലിയ പള്ളിയിൽ രാക്കുളി തിരുനാൾ ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലാ : ഈശോമിശിഹായുടെ ദനഹാത്തിരുന്നാളിനോടനുബന്ധിച്ച് പാലാ വലിയ പള്ളിയിൽ രാക്കുളി തിരുനാൾ ആചരിച്ചു. എസ്എംവൈഎം സംഘടനയുടെ ആഭിമുഖ്യത്തിൽ നിരവധി യുവജനങ്ങൾ പ്രാർത്ഥനാപൂർവം പാലാ ഭദ്രാസനപ്പള്ളിയ്ക്ക് മുൻപിലുള്ള രാക്കുളിക്കടവിൽ ആചാരക്കുളി നടത്തി. തിരഞ്ഞെടുക്കപ്പെട്ട യുവജന പ്രതിനിധികൾ വെള്ള വസ്ത്രം ധരിച്ച് തിരികളേന്തി പ്രദക്ഷിണമായാണ് കടവിലേയ്ക്ക് പോയത്.

നൂറ്റാണ്ടുകളായി തുടർന്ന് പോന്നിരുന്ന ‘രാക്കുളി’ പലവിധ കാരണങ്ങളാൽ ഇടക്കാലത്തു നിന്നു പോവുകയുംപിന്നീട് അടുത്ത കാലത്ത് പുന:സ്ഥാപിക്കപ്പെടുകയും ചെയ്തു. രാത്രിയിൽ കുളിച്ച് പള്ളിയിൽ ശുദ്ധമായി പ്രവേശിക്കുന്നതിനെ ‘രാക്കുളി’ അർത്ഥമാക്കുന്നു. ജനുവരി 5 വൈകുന്നേരം റംശാ നമസ്കാരത്തോടെയാണ് മാർത്തോമ്മാ നസ്രാണികൾ ദനഹായിലേയ്ക്ക് പ്രവേശിച്ചിരുന്നത്.

പാലാ വലിയ പള്ളിയിലെ രാക്കുളി ആചരണത്തിന്എസ്എംവൈഎം പാലാ ഫൊറോന ഡയറക്ടർ ഫാ. ദേവസ്യാച്ചൻ വട്ടപ്പലം, പ്രസിഡന്‍റ് സാൻജോ പി. ചാക്കോ , എസ് വൈ എം കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്റ് ജോസുകുട്ടി, അഡ്വ. സാം സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി. എസ് വൈ എം പാലാ രൂപതാ ഡയറക്ടർ റവ.ഫാ.മാണി കൊഴുപ്പൻകുറ്റി, പ്രസിഡന്റ് തോമസ് കാട്ടാമ്പാക്ക് , മറ്റ് രൂപതാ ഭാരവാഹികളും പങ്കെടുത്തു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...